റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോ​ഗിച്ച് ഭാരതം; 5-ാമത്തെ രാജ്യമായി എലൈറ്റ് ക്ലബിൽ ഇടംനേടി; ചരിത്രനേട്ടവുമായി ISRO
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോ​ഗിച്ച് ഭാരതം; 5-ാമത്തെ രാജ്യമായി എലൈറ്റ് ക്ലബിൽ ഇടംനേടി; ചരിത്രനേട്ടവുമായി ISRO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 07:57 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ മേഖലയിൽ ഭാരതം റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുകയാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അഭിമാനം വാനോളം ഉയർന്ന പല നിമിഷങ്ങളും പോയ വർഷം സമ്മാനിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് ഭാരതത്തിന്റെ സ്വപ്‌ന ദൗത്യം ചാന്ദ്രയാൻ 3 കുതിച്ചുയർന്നപ്പോൾ ഓരോ ഭാരതീയന്റേയും കണ്ണുകളിൽ പ്രതീക്ഷകളുടെ വെളിച്ചമായിരുന്നു തെളിഞ്ഞത്. ഒടുവിൽ 2023 ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ത്രിവർണപതാക നാട്ടി ലാൻഡർ മൊഡ്യൂളിന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി. ലോകത്തിന്റെ പല കോണുകളിലായി കിടക്കുന്ന ഓരോ ഇന്ത്യൻ പൗരനും അഭിമാനം കൊണ്ട നിമിഷമായിരുന്നു അത്.. ബഹിരാകാശ മേഖലയിൽ കടമ്പകൾ താണ്ടി നേട്ടങ്ങൾ കൊയ്യുന്ന രാജ്യമായി മുന്നേറുകയാണ് ഭാരതം. അത്തരത്തിൽ സുപ്രധാനമായ മറ്റൊരു നേട്ടമാണ് രാജ്യം ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.

ജിപിഎസ് ഉപഗ്രഹങ്ങളിൽ റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുകയാണ്. അമേരിക്കയുടെ നാസ, യൂറോപ്യൻ യൂണിയന്റെ ഇഎസ്എ, ചൈനയുടെ സിഎൻഎസ്എ, റഷ്യയുടെ റോസ്‌കോസ്‌മോസ് എന്നിവയാണ് റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന മറ്റ് 4 ദേശീയ ബഹിരാകാശ ഏജൻസികൾ. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റൂബിഡിയം അറ്റോമിക് ക്ലോക്ക് ജിപിഎസ് ഉപഗ്രഹങ്ങളിൽ ഉപയോഗിക്കാൻ ഭാരതത്തിനും സാധിച്ചതോടെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യയും എലൈറ്റ് ക്ലബ്ബിൽ ചേ‍ർന്നു.

എന്താണ് അറ്റോമിക് ക്ലോക്ക് അഥവാ ആണവ ഘടികാരം, വിശദമായി അറിയാം..

കൃത്യതയിൽ വിട്ടുവീഴ്ച സംഭവിച്ചാൽ പൂർണമായും തകിടം മറയുന്നവയാണ് ബഹിരാകാശ ദൗത്യങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സമയം. ബഹിരാകാശ ദൗത്യങ്ങളെ സംബന്ധിച്ചിടത്തോളം സെക്കൻഡുകൾ പോലും പ്രധാന്യമർഹിക്കുന്നു. ദൂരം കൂടുംതോറും സിഗ്നൽ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ ആശയവിനിമയം നടത്താനുള്ള സമയവും കൂടുന്നു. ഇതിനുപുറമെ ഭൂമിയിലേയും പേടകത്തിലേയും സമയം ഒരുപോലെ ആവേണ്ടതുണ്ട്. സാധാരണ പേടകങ്ങളിൽ ഉപയോഗിക്കുന്നത് ക്വാർട്‌സ് വാച്ചുകളാണ്. ഭൂമിയിൽ നിന്ന് പേടകം ഉയർന്ന് ആയിരം മണിക്കൂർ പിന്നിടുമ്പോൾ ഭൂമിയും പേടകവുമായുള്ള മൈക്രോസെക്കൻഡുകളുടെ വ്യത്യാസം അനുഭവപ്പെടും. ഈ വ്യത്യാസം പോലും ദൗത്യങ്ങളിൽ പാളിച്ചകൾ സംഭവിക്കാൻ ഇടയാക്കിയേക്കാം.

ഇവിടെയാണ് അറ്റോമിക് ക്ലോക്കിന്റെ ആവശ്യകത. പേടകത്തിലുള്ളത് അറ്റോമിക് ക്ലോക്കാണെങ്കിൽ കൃത്യതയും കൂടും. നാല് ദിവസത്തിൽ ഒരു നാനോ സെക്കൻഡ് മാത്രമാണ് വ്യത്യാസം വരിക. അതായത് ​ഗവേഷകരുടെ കണക്കുകൂട്ടലുകൾക്ക് കൃത്യതയുണ്ടാകാൻ അറ്റോമിക് ക്ലോക്ക് സഹായിക്കുന്നു. ഇതിലെ സമയം കണക്കാക്കി പേടകത്തിന്റെ സ്ഥാനം നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കും. കഴിഞ്ഞ വർഷമാണ് ഐഎസ്ആർഒ തദ്ദേശീയമായി അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലായിരുന്നു നിർമാണം. തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക്കിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. നാവിക്കിന്റെ ഒമ്പത് ഉപഗ്രഹങ്ങൾ 2013-2023 കാലയളവിനിടയിൽ വിക്ഷേപിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഇവയിൽ ഉപയോഗിച്ചത്.

കഴിഞ്ഞ വർഷം വിക്ഷേപിച്ച പത്താമത്തെ നാവിക്ക് ഉപഗ്രഹത്തിലായിരുന്നു ഭാരതം തദ്ദേശീയമായി നിർമ്മിച്ച റൂബിഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിച്ചത്. ചിന്നഗ്രഹങ്ങളിലേക്കോ, ധൂമകേതുവിലേക്കോ ഉള്ള ദൗത്യങ്ങളിലാണ് കൂടുതലായും റൂബിഡിയം അറ്റോമിക് ക്ലോക്കുകൾ ഉപയോഗിക്കുക. നിലവിൽ അമേരിക്ക രൂപകൽപന ചെയ്ത നെറ്റ്‌വർക്ക് ടൈം പ്രോട്ടോകോൾ ഉപയോഗിച്ചാണ് ഇന്ത്യയിലെ സംവിധാനങ്ങൾ പിന്തുടരുന്നത്.

Tags: isroAtomic Clock
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies