തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,335 രൂപയായി. പവന് 50,680 രൂപയാണ് ഇന്നത്തെ വിപണി വില.
ഇന്നലെ സർവകാല റെക്കോർഡിൽ പവന് 50,880 രൂപയായിരുന്നു. സ്വർണവിലയിൽ ചരിത്രം തിരുത്തിയ മാസമായിരുന്നു മാർച്ച്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ നാല് നിരക്കുകൾ രേഖപ്പെടുത്തിയത് ഇക്കാലയളവിലായിരുന്നു.