കുറ്റാരോപിതരായ വ്യക്തികൾ ഇ ഡി സമൻസുകൾ മാനിക്കണം; വിളിക്കുമ്പോൾ ഹാജരാകണം; 5 കളക്ടർമാർ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റാരോപിതരായ വ്യക്തികൾ ഇ ഡി സമൻസുകൾ മാനിക്കണം; വിളിക്കുമ്പോൾ ഹാജരാകണം; 5 കളക്ടർമാർ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവ്

ഇത്തരമൊരു മനോഭാവം വെച്ചുപൊറുപ്പിക്കാനാവില്ല; മെയ് 6 ന് കേസ് പരിഗണിക്കുമ്പോൾ പാലിക്കാത്തപക്ഷം കർശന നടപടിയെന്നും കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസ് പാലിക്കാത്ത തമിഴ്‌നാട്ടിലെ ജില്ലാ കളക്ടർമാരുടെ പെരുമാറ്റത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരമൊരു മനോഭാവം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി , പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ വെല്ലൂരും ട്രിച്ചിയും ഉൾപ്പെടെ 5 കളക്ടർമാരോട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു.

തമിഴ്‌നാട്ടിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉൾപ്പെട്ട 5 കളക്ടർമാരും എൻഫോഴ്‌സ്‌മെൻ്റ് വകുപ്പിന്റെ സമൻസ് സംബന്ധിച്ച് മെയ് 25ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. അഞ്ച് ജില്ലാ കളക്ടർമാർക്കുള്ള സമൻസ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഇഡി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തിരക്കിലാണെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദം കേൾക്കുന്നതിനിടെ പറഞ്ഞു. അതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞ് ഹാജരാകണമെന്ന് കോടതി പറഞ്ഞു.

“ഉദ്യോഗസ്ഥർ കോടതിയെയോ നിയമത്തെയോ ഇന്ത്യൻ ഭരണഘടനയെയോ ബഹുമാനിക്കുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നു, എന്നാൽ പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, സെക്ഷൻ 50 PMLA പ്രകാരം നൽകിയ സമൻസുകൾക്ക് മറുപടിയായി ED മുമ്പാകെ ഹാജരാകാൻ അവർക്ക് ഒരു അവസരം കൂടി നൽകുകയാണ്” കോടതി പറഞ്ഞു.

തുടർന്ന് ഇഡിക്ക് മുമ്പാകെ ഏപ്രിൽ 25 ന് ഹാജരാകാൻ കോടതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മെയ് 6 ന് കേസ് പരിഗണിക്കുമെന്നും, പാലിക്കാത്തപക്ഷം കർശന നടപടിയെടുക്കുമെന്നും, കോടതി മുന്നറിയിപ്പ് നൽകി.

തമിഴ്‌നാട്ടിലെ ക്വാറികളിൽ അനുവദനീയമായതിലും കൂടുതൽ മണൽ എടുത്ത് വിൽപന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. ഈ വസ്തുതയുടെ വെളിച്ചത്തിൽ അനധികൃത പണമിടപാട് തട്ടിപ്പിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നേരിട്ട് ഹാജരാകാൻ തമിഴ്‌നാട് സർക്കാർ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും, വെല്ലൂർ, ട്രിച്ചി, കരൂർ, തഞ്ചാവൂർ, അരിയല്ലൂർ ജില്ലാ കളക്ടർമാർക്കും എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം സമൻസ് അയച്ചു.

ഇതിനെതിരെ തമിഴ്നാട് സർക്കാരിനും അഞ്ച് ജില്ലാ കളക്ടർമാർക്കും വേണ്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി എൻഫോഴ്‌സ്‌മെൻ്റ് വകുപ്പിന്റെ സമൻസ് സ്റ്റേ ചെയ്തു. എന്നാൽ അന്വേഷണം തുടരാൻ ഇത് അനുവദിച്ചു. കേസിൽ ഇഡി നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എൻഫോഴ്‌സ്‌മെൻ്റ് വകുപ്പിന്റെ അന്വേഷണത്തിനെതിരെ തമിഴ്‌നാട് സർക്കാരിനും ജില്ലാ കളക്ടർമാർക്കും വേണ്ടി സുപ്രീം കോടതിയിൽ ‘റിട്ട്’ ഹർജി സമർപ്പിച്ചു. അതേസമയം, സമൻസ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇഡി സമൻസ് അയച്ച ജില്ലാ കളക്ടർമാർ കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരം , കുറ്റാരോപിതരായ വ്യക്തികൾ ഇഡി പുറപ്പെടുവിച്ച സമൻസുകളെ മാനിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും, തെളിവുകൾ ഹാജരാക്കാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നും ബെഞ്ച് വ്യക്തമാക്കി.

Tags: Supreme CourtENFORCEMENT DIRECTORATE
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies