വയനാട്: പെരിക്കല്ലൂരിൽ എടിഎം കൗണ്ടറിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി. കനറ ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു പാമ്പുണ്ടായിരുന്നത്. പണം എടുക്കാൻ വന്ന പെരിക്കല്ലൂർ സ്വദേശി ഷൈജുവാണ് പാമ്പിനെ കണ്ടത്. ഇതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകരെത്തി പാമ്പിനെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി.
ചൂട് കൂടുന്നതിനാൽ പാമ്പുകൾ പുറത്തിറങ്ങാമെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയിരുന്നു.
തിരുവാതിക്കൽ സ്വദേശി രാധാകൃഷ്ണന്റെ വീട്ടിൽ നിന്നാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. പാമ്പിൻ മുട്ട വീട്ടുമുറ്റത്ത് കിടക്കിന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.