ചരിത്രത്തിലേക്ക് പറന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ട്; ​ഗ​ഗൻയാൻ ദൗത്യത്തിന്റെ വഴികാട്ടി; രാകേഷ് ശർമ്മയ്ക്ക് ആശംസകളുമായി ഇസ്രോ മേധാവി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രത്തിലേക്ക് പറന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ട്; ​ഗ​ഗൻയാൻ ദൗത്യത്തിന്റെ വഴികാട്ടി; രാകേഷ് ശർമ്മയ്‌ക്ക് ആശംസകളുമായി ഇസ്രോ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 06:04 am IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ യാത്രയുടെ 40-ാം വാർഷികം ആഘോഷിക്കുന്ന രാകേഷ് ശർമ്മയ്‌ക്ക് ആശംസകളുമായി ഇസ്രോ മേധാവി എസ്. സേമനാഥ്. ഭാരതത്തെ പ്രചോദിപ്പിക്കുന്നതിനൊപ്പം മനുഷ്യ പ്രയത്നത്തിന്റെ അതിരുകളില്ലാത്ത സാധ്യതകളെ പുറംലോകത്തെത്തിക്കാനും രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയ്‌ക്ക് സാധിച്ചു. 21-ാം വയസിലാണ് അദ്ദേ​ഹം യാത്ര നടത്തിയത്.

ഇന്ത്യൻ ബഹിരാകാശ മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകളും ബഹിരാകാശ പര്യവേക്ഷണത്തിൽ‌ അദ്ദേഹം അവശേഷിപ്പിച്ച മായാത്ത മുദ്രയും ഇന്നും രാജ്യം ഓർമ്മിക്കുമെന്നും എസ്. സോമനാഥ് കൂട്ടിച്ചേർ‌ത്തു. ഇന്ത്യയുടെ അഭിമാന ദൗത്യമായ ​ഗ​​ഗൻയാൻ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ് ശർമ്മ. ദൗത്യത്തിന്റെ സഹായിയും ഉപദേശകനുമാണ് അദ്ദേഹമെന്നും സോമനാഥ് പറഞ്ഞു.

ഭാരതം ഇപ്പോഴും ‘സാരെ ജഹാൻ സേ അച്ചാ’- ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് രാകേഷ് ശർമ്മ പറഞ്ഞു. 75-ാം വയസിലും ബഹിരാകാശത്തോടും യാത്രകളോടുമുള്ള അഭിനിവേശം നിലയ്‌ക്കുന്നില്ല. ബഹിരാകാശത്ത് വിനോദസഞ്ചാരിയായി പോകണമെന്നതാണ് ആ​ദ്യ യാത്രയ്‌ക്ക് നാല് പതിറ്റാണ്ടിനിപ്പുറവും രാകേഷ് ശർമ്മയുടെ ആ​ഗ്രഹം. അന്ന് വളരെയേറെ തയ്യാറെടുപ്പുകളാണ് യാത്രയ്‌ക്ക് വേണ്ടിയും ബഹിരാകാശത്തും നടത്തിയത്. ഇനി ജാലകചില്ലുകളിൽ മൂക്ക് മുട്ടിച്ച് ബഹിരാകാശത്ത് നിന്ന് ഭൂമിയെ ആവോളം ആസ്വദിക്കണമെന്നതാണ് തന്റെ ആ​ഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

1984 ഏപ്രിൽ മൂന്നിനായിരുന്നു ഇന്ത്യ ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. സോവിയറ്റ് റോക്കറ്റിൽ പറന്നുയർന്ന് ഇന്ത്യയുടെ ആദ്യത്തെ “ഗഗൻയാത്രി” ആയി മാറിയപ്പോൾ ചരിത്രം പിറക്കുകയായിരുന്നു. ഏഴ് ദിവസവും 21 മണിക്കൂറുമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുമായി അദ്ദേഹം നടത്തിയ സംഭാഷണം ദൂരദർശൻ ഓരോ വീടിനെയും ഹരം കൊള്ളിച്ചു, ഓരോ ഭാരതീയനെയും അഭിമാനപുളകിതനാക്കി. അവിടെ നിന്ന് ഇന്ത്യയെ എങ്ങനെ നോക്കി കാണുന്നുവെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സാരെ ജഹാൻ സെ അച്ചാ എന്നായിരുന്നു രാകേഷ് ശർമ്മയുടെ മറുപടി. ലോകത്തിന് നെറുകയിൽ ഭാരതം എത്തപ്പെട്ടുവെന്നതിന് തെളിവായിരുന്നു ആ ഉത്തരം..

അന്തരീക്ഷത്തിൽ യോ​ഗ അഭ്യസിച്ച ലോകത്തിലെ തന്നെ ആദ്യത്തെയാളുമാണ് രാകേഷ് ശർമ്മ. പറന്നിറങ്ങുന്നതിന് മുൻപായി, ​ഗുരുത്വാകർഷണം പൂജ്യത്തിലായപ്പോഴാണ് അദ്ദേഹം യോ​ഗ അഭ്യസിച്ചത്. ഭാരമില്ലാത്ത അവസ്ഥയിൽ യോ​ഗ അഭ്യസിക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും രാകേഷ് ശർമ്മ ഓർമ്മിക്കുന്നു. ​ഗ​ഗൻയാൻ ദൗത്യസംഘം ദിവസവും യോ​ഗ പരിശീലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗഗൻയാൻ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട നാല് ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്നതിൽ ഇസ്രോയെ സഹായിക്കുകയാണ് നിലവിൽ രാകേഷ് ശർമ്മ.

Tags: isroFEATURED2ISRO ChiefGaganyaan Missionrakesh sharma
Share
Tweet
SendShare

More News from this section

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies