തിരുവനന്തപുരം: എൻഡിഎ കടയ്ക്കാവൂർ മണ്ഡലം തെരഞ്ഞെടുപ്പ് കാര്യാലയത്തിന് നേരെ ആക്രമണം. ജനാലകൾ അടിച്ചു തകർക്കുകയും സ്ഥാനാർത്ഥിയുടെ ഫ്ളക്സ് ബോർഡുകൾ കീറി നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
നാളെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കാനിരിക്കെയാണ്ആക്രമണം നടന്നത്. എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഉറപ്പായപ്പോൾ ഇതിന്റെ ദേഷ്യത്തിൽ എതിർ പാർട്ടിക്കാർ ആക്രമണം നടത്തിയതാകുമെന്ന് ബിജെപി ആരോപിച്ചു.