സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 34 കാരിയായ കാമുകിയെ വിവാഹം കഴിച്ച് 80 കാരൻ . മഹാരാഷ്‌ട്ര സ്വദേശിയായ ഷീലയും (34) മധ്യപ്രദേശിൽ നിന്നുള്ള ബാലുറാമും (80) വർഷങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത് .
പ്രായമേറെയായെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്ത് വിഷ്ണു ഗുജ്ജാറിന്റെ സഹായത്തോടെ ഇൻസ്റ്റഗ്രാമിൽ തന്റെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. ഈ വീഡിയോകൾ കണ്ട് ആകൃഷ്ടയായാണ് താൻ ബാലുറാമുമായി ചാറ്റ് ചെയ്യാൻ തുടങ്ങിയതെന്ന് ഷീല പറയുന്നു .
ഇന് സ്റ്റഗ്രാമിലൂടെ തുടങ്ങിയ സംസാരം പിന്നീട് പ്രണയമായി മാറി, ഇപ്പോഴിതാ ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയിരിക്കുകയാണ്. ബാലുറാമിന് ഒരു മകനും മൂന്ന് പെൺമക്കളും ഉണ്ട്, നാല് പേരും വിവാഹിതരാണ്. അടുത്തിടെ ബാലുറാമിന്റെ ഭാര്യ അസുഖം മൂലം മരണപ്പെട്ടിരുന്നു . തുടർന്ന് അദ്ദേഹം കടുത്ത വിഷാദത്തിലേക്ക് നീങ്ങി. ഇതിനെ അതിജീവിക്കാനാണ് സോഷ്യൽ മീഡിയയിൽ സജീവമായത് .















