എറണാകുളം: കാൻസർ രോഗിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. എണാകുളം സ്വദേശി ആനന്ദനാണ് അറസ്റ്റിലായത്. കാൻസർ രോഗിക്ക് സാമ്പത്തിക സഹായം വാഗ്ദാനം നൽകിയാണ് പീഡനത്തിന് ശ്രമിച്ചത്.
തന്റെ ഒപ്പം വന്നാൽ സാമ്പത്തിക സഹായം വാങ്ങി തരാമെന്ന് പറഞ്ഞ് ഇയാൾ മദ്ധ്യവയസ്കയെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. എന്നാൽ ഇയാൾ കബളിപ്പിക്കുകയാണെന്ന് മനസിലായ ഇവർ, വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തനിക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഇയാൾ കൈയിൽ കയറി പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ഇവരുടെ പരാതി
ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആനന്ദൻ പിടിയിലായത്. സമാനമായ രണ്ട് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.