ഭോപ്പാൽ : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടയിൽ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന് സൂചന . കമൽ നാഥ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനായി ചർച്ചകൾ വരെ നടന്നിരുന്നുവെന്നാണ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് .
‘ ഞങ്ങൾ ഒരു ശ്രമവും നടത്തിയില്ല. ഈ വാർത്ത അതിവേഗം പ്രചരിച്ചു എന്നത് ശരിയാണ്. കമൽനാഥിന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ താൽപ്പര്യമുണ്ട്. ഒരുക്കങ്ങളും നടന്നിട്ടുണ്ട്. , പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ ഇത് ഇപ്പോൾ കമൽനാഥിന്റെ വിശ്വാസ്യതയെ പാടെ തകർത്തു. കോൺഗ്രസുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കുന്നില്ല.‘ – ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
“ബിജെപി രാജ്യത്തെ സേവിക്കാനുള്ള പ്രസ്ഥാനമാണ് . ആർക്കെങ്കിലും അതിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ, അവരെ സ്വാഗതം ചെയ്യുന്നു. ഇത്തവണ 370ലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും “ – അദ്ദേഹം പറഞ്ഞു.