കോൺഗ്രസ് പ്രകടന പത്രിക പാകിസ്താനിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ?; രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് പ്രകടന പത്രിക പാകിസ്താനിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ?; രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 10:41 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ പാകിസ്താനിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ് പ്രകടനപത്രിക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

‘ഇത് പ്രീണനത്തിന്റെ രാഷ്‌ട്രീയമാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിന്റെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രകടനപത്രികയല്ല പാകിസ്താന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു. ജോർഹട്ട് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആരും മുത്തലാഖ് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. ശൈശവ വിവാഹത്തെയും ബഹുഭാര്യാത്വത്തെയും പ്രോത്സാഹിപ്പിക്കുന്നുമില്ല. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താമെന്ന മാനസികാവസ്ഥയിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ജോർഹട്ട് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് കോൺഗ്രസിന്റെ വിവാദ പ്രകടന പത്രികയെ ഹിമന്ത ബിശ്വ ശർമ്മ രൂക്ഷമായി വിമർശിച്ചത്.

കോൺഗ്രസിന്റെ പ്രകടനപത്രിക കള്ളങ്ങളുടെ കെട്ടാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. പ്രകടന പത്രികയുടെ ഒരോ പേജും ഇന്ത്യയെ ശിഥിലമാക്കാൻ ശ്രമിക്കുന്നതാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. മുസ്ലീം പ്രീണനവും പിന്നാലെ വരുന്ന വോട്ടും കണ്ടുകൊണ്ടാണ് കോൺഗ്രസ് പ്രകടന പത്രിക മുന്നോട്ട് വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും രാഹുലും സോണിയയും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

മുസ്ലീം പ്രീണനവും പിന്നാലെ വരുന്ന വോട്ടും കണ്ടുകൊണ്ടാണ് കോൺഗ്രസ് പ്രകടന പത്രിക മുന്നോട്ട് വച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ വിമർശിച്ചിരുന്നു. പ്രകടനപത്രിക കള്ളങ്ങളുടെ കെട്ടാണ്. ഒരോ പേജും ഇന്ത്യയെ ശിഥിലമാക്കാൻ ശ്രമിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുസ്ലീം സമുദായത്തിൽപ്പെട്ട കൂടുതൽ ജഡ്ജിമാരെ നിയമിക്കും, മുത്തലാഖ് നിരോധന നിയമം അസാധുവാക്കുമെന്ന സൂചന, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവസ്ത്രങ്ങൾ ധരിക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനം തുടങ്ങിയവയാണ് കോൺഗ്രസ് പ്രകടനപത്രികയിലും മുന്നോട്ടുവെച്ചിരിക്കുന്നത്. മുസ്ലീം വിദ്യാർത്ഥികളുടെ വിദേശപഠനത്തിനുളള സ്‌കോളർഷിപ്പിന്റെ എണ്ണം കൂട്ടുന്നതടക്കമുളള ഉറപ്പുകൾ നഗ്‌നമായ മതപ്രീണനമായിട്ടാണ് വിമർശനം ഉയർന്നത്.

Tags: himantha bishwa sarma
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies