പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും പണികൊടുത്ത് മൈക്ക്. അടൂരിലെ വാർത്താസമ്മേളനത്തിലാണ് മൈക്ക് വീണ്ടും പണികൊടുത്തത്. മൈക്ക് പിണങ്ങിയതോടെ ജീവനക്കാർ നന്നാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മൈക്ക് ഉപേക്ഷിച്ച് മുഖ്യമന്ത്രി സമ്മേളനം പുനരാരംഭിക്കുകയായിരുന്നു.
വാർത്താ സമ്മേളനം തുടങ്ങി എട്ടാം മിനിറ്റ് പിന്നിട്ടപ്പോഴാണ് മൈക്ക് പണിമുടക്കിയത്. സമ്മേളനത്തിന്റെ തുടക്കം മുതൽ മൈക്കിൽ നിന്ന് ഹൗളിംഗ് ശബദം പുറത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങി അല്പസമയം പിന്നിട്ടപ്പോൾ മൈക്കിൽ നിന്ന് ശബ്ദം പുറത്ത് വരാതിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് നടന്ന പ്രചാരണ പരിപാടിക്കിടെയിലും മുഖ്യമന്ത്രിയോട് മൈക്ക് പിണങ്ങിയിരുന്നു. സംസാരിക്കുന്നതിനിടയിൽ മൈക്കിൽ പിടിച്ച് മുഖത്തിനോടടുത്തേക്ക് വച്ചപ്പോൾ ഒടിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഒന്നും സംസാരിക്കാതെ മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങി. മൈക്കും മുഖ്യമന്ത്രിയുമായുള്ള അഭേദ്യമായ ബന്ധം ഇനിയും തുടരുമെന്നാണ് ഉയർന്നു വരുന്ന ആക്ഷേപങ്ങൾ.