അക്ഷാരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് പൂനെയിൽ നിന്ന് പുറത്തുവരുന്നത്. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുന്നവർ ഒരിക്കലെങ്കിലും ഇതുകേട്ടാൽ പേടിക്കാതിരിക്കില്ല. കാരണം ഭക്ഷണ പദാർത്ഥത്തിൽ നിന്ന് ലഭിച്ചത് അറപ്പുളവാക്കുന്ന അത്തരം വസ്തുക്കളാണ്. ടാറ്റ മോട്ടോഴ്സിന്റെ കാൻ്റിനീൽ വിളംബിയ സമൂസയിൽ നിന്ന് ഗർഭനിരോധന ഉറയും ഗുട്കയും കല്ലുകളും പുകയിലയുമാണ് ലഭിച്ചത്.
പൂനെയിലെ ചിഞ്ച്വാദിലെ പ്രമുഖ ഹോട്ടലിൽ നിന്ന് എത്തിച്ചതാണ് ആഹാര സാധനങ്ങളെന്നാണ് വിവരം. ഇവിടത്തെ പ്രാദേശിക പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 27നാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാറ്ററിംഗ് കരാറുകൾ സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ഒരു ബിസിനസുകാരൻ ഇത്തരം തരംതാണ പ്രവൃത്തി കാട്ടിയതെന്നാണ് പൊലീസ് പറയുന്നത്. തന്റെ കരാർ റദ്ദാക്കി പുതിയാൾക്ക് കരാർ നൽകിയതിലുള്ള വിരോധത്തിലാണ് ഇയാൾ ഭക്ഷണത്തിൽ ഗർഭനിരോധന ഉറയടക്കമുള്ള സാധനങ്ങൾ ഉൾപ്പെടുത്താൻ കാരണം.