ന്യൂഡൽഹി : അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നുവെന്ന് ബിസിനസുകാരനും, പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ടെന്നും വാദ്ര പറയുന്നു.
“അമേഠിയിൽ നിന്ന് മാത്രമല്ല, സജീവമായി രാഷ്ട്രീയത്തിൽ ചേരുന്നതിന് എനിക്ക് രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നു. 1999 മുതൽ ഞാൻ അവിടെ പ്രചാരണം നടത്തിയതിനാൽ അമേഠിയിൽ കൂടുതൽ പ്രാധാന്യമുണ്ട്. വൻ വിജയം നേടുമെന്നും ഞാൻ സമ്മതിക്കുന്നു.
വർഷങ്ങളായി നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങൾ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനാൽ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഞാൻ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ അവർ എന്റെ വിജയം ഉറപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു. പ്രിയങ്കയും പാർലമെന്റിൽ എത്തണമെന്നാണ് എന്റെ താൽപര്യം. പാർട്ടി അധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നത്. ‘ – എന്നും റോബർട്ട് വാദ്ര പറഞ്ഞു .