തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഈദുല്‍ ഫിത്തർ ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണെന്ന് ഗവർണർ പറഞ്ഞു.
പട്ടിണിരഹിതവും കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശമാണ് റംസാന് വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെയെന്നും ആശംസയിൽ ഗവർണർ കൂട്ടിച്ചേർത്തു.