കൊച്ചി: തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് പത്ത് രൂപ കൂടി 6,610 രൂപയായി. പവന് 80 രൂപ കൂടി 52,880 രൂപയിലെത്തി.
ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വർണവില വർദ്ധിച്ചത്. ഇന്നലെ രാവിലെ ഗ്രാമിന് 80 രൂപയാണ് വർദ്ധിച്ചതെങ്കിൽ ഉച്ചയ്ക്ക് ശേഷം 25 രൂപയും വർദ്ധിച്ചു. പവന് 52,800 രൂപ നിരക്കിലാണ് ഇന്നലെത്തെ വ്യാപാരം അവസാനിച്ചത്. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തിന്റെ ചൂടുപിടിച്ചാണ് കേരള വിപണിയിലും സ്വര്‍ണ വില വർദ്ധിക്കുന്നത്.