വിദ്യ തേടി വിമാനം കയറുന്നവരുടെ ഇഷ്ടങ്ങൾ മാറുന്നു; വിദേശ വിദ്യാഭ്യാസ വിപണിയിൽ നേട്ടം കൊയ്യുന്ന രാജ്യങ്ങൾ‌ ഇവയാണ്..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദ്യ തേടി വിമാനം കയറുന്നവരുടെ ഇഷ്ടങ്ങൾ മാറുന്നു; വിദേശ വിദ്യാഭ്യാസ വിപണിയിൽ നേട്ടം കൊയ്യുന്ന രാജ്യങ്ങൾ‌ ഇവയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

അമേരിക്കയും കാനഡയും ഓസ്ട്രേലിയയുമൊക്കെ സ്വപ്നം കണ്ട് വിദേശത്തേക്ക് പറക്കാൻ മോ​ഹിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ‌ ഇപ്പോൾ‌ മറ്റ് രാജ്യങ്ങളിലാണ് വിദ്യാഭ്യാസത്തിനായി എത്തുന്നത്. പുരോ​ഗമന നയങ്ങളും വിദേശ സൗഹൃദമാകുന്നതുമാണ് മറ്റ് പല രാജ്യങ്ങളിലേക്കും യുവാക്കൾ ചേക്കേറുന്നതിന്റെ പ്രധാന കാര്യം.

​ഗുണമേന്മയുള്ള വി​ദ്യാഭ്യാസവും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന തൊഴിലവസരങ്ങളും അന്താരാഷ്‌ട്ര വിദ്യാത്ഥികളെ മിക്ക രാജ്യങ്ങളിലേക്കും ആ​കർഷിക്കുന്നു. 2024-ൽ‌ വിദേശ വിദ്യാഭ്യാസത്തിന് പ്രചാരം നേടിയ രാജ്യങ്ങളിൽ പ്രധാനപ്പെട്ടവയെ അറിയാം.

1. ഡെൻമാർക്ക്

ഈ വർഷം വിദ്യാഭ്യാസത്തിന് ജനപ്രീതി നേടിയ വിദേശരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഡെന്മാർക്ക്. ലോക സന്തോഷ റാങ്കിം​ഗ് അനുസരിച്ച് രണ്ടാം സ്ഥാനത്താണ് ഡെൻമാർ‌ക്ക്. വിദേശത്ത് പഠിക്കുന്നതിനുള്ള സുരക്ഷിത സ്ഥാനമാക്കി മാറ്റുന്നു.

25,366 വിദേശ വിദ്യാർത്ഥികളാണ് ഡെൻമാർക്കിൽ വിദ്യാഭ്യാസം തേടുന്നത്. കോപ്പൻഹേഗൻ സർവകലാശാല, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്ക്, ആർഹസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സതേൺ ഡെൻമാർക്ക് (SDU), ആൽബോർഗ് യൂണിവേഴ്സിറ്റി എന്നിവയാണ് ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2024 പ്രകാരം രാജ്യത്തെ മികച്ച അഞ്ച് സർവകലാശാലകൾ.

2. നെതർ‌ലാൻഡ്സ്

അടുത്തിടെയായി വിദേശ വിദ്യാർ‌ത്ഥികൾ‌ കൂട്ടത്തോടെ നെതർലാൻഡ്സിലെത്തുന്നത്. രാജ്യത്തെ വിദ്യാർത്ഥികളിൽ 25 ശതമാനത്തോളം പേർ‌ അന്താരാഷ്‌ട്ര വിദ്യാർത്ഥികളാണ്. ഡെൽഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ആംസ്റ്റർഡാം സർവകലാശാല, Utrecht യൂണിവേഴ്സിറ്റി, ഐൻഹോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ലൈഡൻ യൂണിവേഴ്സിറ്റി എന്നിവയാണ് ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2024 പ്രകാരം നെതർലൻഡ്‌സിലെ മികച്ച അഞ്ച് സർവകലാശാലകൾ.

3. സ്വിറ്റ്സർലൻഡ്

യൂറോപ്യൻ രാജ്യങ്ങളിൽ വിനോദ സഞ്ചാരികളുടെ പ്രധാനയിടമാണ് സ്വിറ്റസർലൻഡ്. ഇംഗ്ലീഷ് പ്രോഗ്രാമുകളും മികച്ച പഠനാന്തരീക്ഷവും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. സ്വിസ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 76,257 അന്തരാഷ്‌ട്ര വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സ്വിസ് സർവകലാശാലകളിൽ ചേർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ‌ ക്രമാതീതമായ വർദ്ധനവും രേഖപ്പെടുത്തുന്നു. ETH സൂറിച്ച്, EPFL – École polytechnique fédérale de Lausanne, സൂറിച്ച് സർവകലാശാല. ബാസൽ സർവകലാശാല. യൂണിവേഴ്സിറ്റി ഓഫ് ബേൺ എന്നിവയാണ് 2024-ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് അനുസരിച്ച് മികച്ച സർവകലാശാലകൾ.

4. ഫ്രാൻസ്

വിദേശ വിദ്യാർ‌ത്ഥികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ് ഫ്രാൻസ്. കാമ്പസ് ഫ്രാൻസ് റിപ്പോർട്ട് അനുസരിച്ച് 2021-22 അധ്യയന വർഷത്തിൽ ഫ്രാൻസിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം എട്ട് ശതമാനം വർദ്ധിച്ച് നാല് ലക്ഷം കവിഞ്ഞിരുന്നു. ഓരോ വർഷവും ഈ സംഖ്യ ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദ പ്രോഗ്രാമുകൾ, മികച്ച പഠന-ഗവേഷണ സൗകര്യങ്ങൾ‌ തുടങ്ങിയവയാണ് ഫ്രാൻസിലെ വിദേശ വിദ്യാഭ്യാസ വിപണി തഴച്ച് വളരുന്നതിന്റെ പ്രധാന കാരണങ്ങൾ.

യൂണിവേഴ്‌സിറ്റി PSL, ഇൻസ്റ്റിറ്റ്യൂട്ട് പോളിടെക്നിക് ഡി പാരീസ്, സോർബോൺ യൂണിവേഴ്സിറ്റി, യൂണിവേഴ്‌സിറ്റി പാരീസ്-സാക്ലേ, എക്കോൾ നോർമൽ സുപ്പീരിയർ ഡി ലിയോൺ എന്നിവയാണ് ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 അനുസരിച്ച് ഫ്രാൻസിലെ മികച്ച അഞ്ച് സർവകലാശാലകൾ.

Tags: Overseas Education Destinations
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies