ചെന്നൈ : തമിഴ് ഹാസ്യ താരം ആർതി ബിജെപിയിൽ ചേർന്നു. കോയമ്പത്തൂരിൽ നടന്ന പരിപാടിയിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് ആർതിയും ഭർത്താവ് ഗണേഷും ബിജെപിയിൽ ചേർന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും പിന്തുണ പ്രഖ്യാപിച്ച് ഇരുവരും പ്രചാരണം നടത്തുന്നുണ്ട് . ” കരുണാനിധിയും , ജയലളിതയും ഇന്ന് ഉണ്ടായിരുന്നെങ്കിൽ, വൈദഗ്ദ്ധ്യം, വീര്യം, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെ കാര്യത്തിൽ അവർ അണ്ണാമലൈയെ അഭിനന്ദിക്കുമായിരുന്നു . ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയാണ്. ഇന്ന് എന്റെ ജന്മനാട്ടിൽ ഈ പാർട്ടിയിൽ ചേരുന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. എല്ലാ ദൈവങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ ഒരു ഹാസ്യതാരമാണെങ്കിലും, നിങ്ങളെ ചിന്തിപ്പിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. ജയലളിതയുടെ വിയോഗത്തിന് ശേഷം അണ്ണാമലൈയെയാണ് ഒരു ജനപ്രിയനേതാവായി ഞാൻ കാണുന്നത്,” താരം പറഞ്ഞു.
നടി നമിത, നടന്മാരായ സെന്തിൽ, കൂൾ സുരേഷ്, ഡാൻസ് മാസ്റ്റർ കല എന്നിവരാണ് ബിജെപിക്ക് പിന്തുണയുമായി തമിഴ്നാട്ടിൽ ഉടനീളം പ്രചാരണം നടത്തുന്നത് .