മയക്കുമരുന്നിടമകളായ യുവാക്കൾ സോമ്പികളെപ്പോലെ തെരുവിലയുന്നു; ശവക്കല്ലറകൾ മാന്തുന്നു; 'മരണക്കെണി'യിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സിയറ ലിയോൺ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മയക്കുമരുന്നിടമകളായ യുവാക്കൾ സോമ്പികളെപ്പോലെ തെരുവിലയുന്നു; ശവക്കല്ലറകൾ മാന്തുന്നു; ‘മരണക്കെണി’യിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സിയറ ലിയോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

ഫ്രീടൗണ്‍: ‘ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ്’ എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ യുവാക്കൾക്കിടയിൽ പ്രചാരമുള്ള സിന്തറ്റിക് മയക്കുമരുന്നായ കുഷിനെ ചെറുക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

“മയക്കുമരുന്ന് ദുരുപയോഗത്തിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നത് പ്രസിഡൻ്റ് എന്ന നിലയിൽ എന്റെ കടമയാണ്. മയക്കുമരുന്നുകളുടെയും പ്രത്യേകിച്ച് വിനാശകരമായ സിന്തറ്റിക് മയക്കുമരുന്ന് കുഷിന്റെ, മയക്കുമരുന്ന് ആസക്തിയുടെയും വിനാശകരമായ ആഘാതം കാരണം നമ്മുടെ രാജ്യം നിലവിൽ അസ്തിത്വ ഭീഷണി നേരിടുന്നു, , ”ജൂലിയസ് മാഡ ബയോ പറഞ്ഞു.സോംബി മയക്കുമരുന്നായ കുഷിനെ ‘മരണക്കെണി’യെന്നാണ് സിയറ ലിയോണ്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

മയക്കുമരുന്നിന്റെ പല ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥികളാണെന്നും ലഹരിക്ക് അടിമകളായവർ കുഴിമാടങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾ കുഴിച്ചെടുത്ത് കുഷ് ഉണ്ടാക്കുന്നതിനാൽ സെമിത്തേരികൾക്ക് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർമ്മാണവും ഉപയോഗവും തടയുന്നതിനായി ഫ്രീടൗണിലെ കിസ്സി റോഡ് സെമിത്തേരിയിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ചില രാസ വിഷപദാര്‍ഥങ്ങള്‍ക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേര്‍ത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിര്‍മിക്കുന്നത്. കുഷിന് അടിപ്പെട്ടവരാണ് ലഹരിമരുന്ന് നിര്‍മിക്കാനായി കുഴിമാടങ്ങള്‍ മാന്തുന്നത്. ഇത്തരത്തില്‍ അസ്ഥികള്‍ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങള്‍ തകര്‍ക്കപ്പെട്ടതായാണ് വിവരം.

കുഷിന്റെ ഉപയോഗം കാരണം മരണങ്ങള്‍ വര്‍ധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പരിചരണവും പിന്തുണയും നല്‍കാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണില്‍ പലരും ഉപയോഗിച്ച് തുടങ്ങിയത് കേവലം ആറുവര്‍ഷം മുന്‍പാണ്. പിന്നീട് കുഷിന് യുവാക്കള്‍ക്കിടയില്‍ വന്‍പ്രചാരം ലഭിച്ചു. ഇതോടെ ഉപയോഗം വ്യാപകമായി. അടിമകളായ യുവാക്കള്‍ സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകളും രാജ്യത്ത് പതിവായി. കുഷ് ദുരുപയോഗം മൂലം വീർത്ത കൈകാലുകളുമായി തെരുവിന്റെ മൂലകളിൽ ഇരിക്കുന്ന യുവാക്കളുടെ സംഘങ്ങളെ കാണുന്നത് സിയറ ലിയോണിൽ ഇപ്പോൾ ഒരു സാധാരണ കാഴ്ചയാണ്.

മയക്കുമരുന്ന് കടത്ത് ശൃംഖല ഇല്ലാതാക്കാൻ തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ബയോ പറഞ്ഞു. തലസ്ഥാനമായ ഫ്രീടൗണിൽ നിന്ന് കുഷ് നിറച്ച രണ്ട് കണ്ടെയ്‌നറുകൾ പോലീസ് പിടിച്ചെടുത്തു,ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

അതെ സമയം കുഷ് ദുരുപയോഗം മൂലമുള്ള മരണങ്ങളും രാജ്യത്തുടനീളം ഉയരുകയാണ് . ഔദ്യോഗിക മരണസംഖ്യ ലഭ്യമല്ലെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനമായ ഫ്രീടൗണിൽ നൂറുകണക്കിന് യുവാക്കൾ കുഷ് മൂലമുണ്ടായ അവയവങ്ങൾ തകരാറിലായി മരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

മാനസികാരോഗ്യത്തെ ബാധിക്കുന്ന കുഷിന്റെ അമിത ഉപയോഗം മൂലം രാജ്യത്തെ ഏക മാനസികാരോഗ്യ സ്ഥാപനമായ സിയറ ലിയോൺ സൈക്യാട്രിക് ഹോസ്പിറ്റലിൽ 2020 നും 2023 നും ഇടയിൽ, കുഷുമായി ബന്ധപ്പെട്ട അഡ്മിഷൻ ഏകദേശം 4,000% വർദ്ധിച്ച് 1,865 ൽ എത്തി.

സിയറ ലിയോണിലെ പൗരന്മാർ കുഷ് വിപത്തിനെതിരെ പോരാടാൻ ഒന്നിക്കുകയാണെന്ന് ആഫ്രിക്കൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു .

ജനസംഖ്യയുടെ നാലിലൊന്ന് പേരും ദാരിദ്ര്യത്തിൽ കഴിയുന്നവരാണ് സിയറ ലിയോണിലെ തൊഴിൽരഹിതരായ യുവാക്കൾ. കുഷിന്റെ കുറഞ്ഞ വില കാരണമാണ് ഇത് അവർക്ക് പ്രാപ്യമാകുന്നത് . അയൽരാജ്യമായ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലും ഈ മരുന്ന് കണ്ടെത്തിയിട്ടുണ്ട് .

Tags: Sierra LeoneKushSynthetic drug
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies