അണ്ണാമലൈ ജോക്കറാണെന്ന് ഡിഎംകെ നേതാവ്; ദയാനിധി മാരന്റെ പരിഹാസത്തിന് മറുപടി കൊടുത്ത് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാമലൈ ജോക്കറാണെന്ന് ഡിഎംകെ നേതാവ്; ദയാനിധി മാരന്റെ പരിഹാസത്തിന് മറുപടി കൊടുത്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെ ഡിഎംകെ നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്ണാമലൈ കോമാളിയാണെന്നും ജനങ്ങളെ രസിപ്പിക്കുന്ന എന്റർടെയ്നർ മാത്രമാണെന്നുമുള്ള ഡിഎംകെ നേതാവ് ദയാനിധി മാരന്റെ പരിഹാസത്തിന്  പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

ഡിഎംകെയുടെ ധിക്കാരവും ​ഗർവുമാണ് വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നും തമിഴ്നാടിന്റെ മഹത്തായ പാരമ്പര്യത്തിന് വിരുദ്ധമാണിതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. കോയമ്പത്തൂരിലെ മേട്ടുപാളയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിന്റെ ​ഗർവ്വിൽ മുങ്ങിക്കുളിച്ചതാണ് ഡിഎംകെ പാർട്ടി. ബിജെപിയുടെ യുവനേതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ ഡിഎംകെയുടെ ധിക്കാരം വ്യക്തമാണ്. തീർത്തും അപമാനകരമായ വാക്കുകളാണ് ഡിഎംകെ നേതാവ് ഉപയോ​ഗിച്ചത്. ഈ ധിക്കാരം തമിഴ്നാട് മണ്ണിന്റെ മഹത്തായ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഈ അഹന്തയൊരിക്കലും തമിഴ് ജനത വച്ചുപൊറുപ്പിക്കല്ല.

മുൻ പോലീസ് ഓഫീസറെ, പിന്നാക്ക വിഭാ​ഗത്തിൽ നിന്ന് ഉയർന്നുവന്ന യുവാവിനെ, താഴെത്തട്ടിലേക്ക് ഇറങ്ങി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സേവകനെയാണ് ഡിഎംകെ ഇത്തരത്തിൽ അധി​ക്ഷേപിച്ചത്. അല്ലെങ്കിലും യുവനേതാക്കൾ മുന്നോട്ട് വരുന്നതിനെ തടയുകയെന്നതാണ് കുടുബ രാഷ്‌ട്രീയം പയറ്റുന്നവരുടെ രീതിയെന്നും ഡിഎംകെയെ പ്രധാനമന്ത്രി വിമർശിച്ചു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് എൻഡിഎക്ക് വേണ്ടി മത്സരിക്കുന്ന അണ്ണാമലൈ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ദേശീയ മാദ്ധ്യമം ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ഡിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ അധിക്ഷേപ പരാമർശം നടത്തിയത്. അണ്ണാമലൈ എന്ന ബിജെപി നേതാവിനെ ഭയക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യം. എന്നാൽ അണ്ണാമലൈയെ കോമാളിയെന്ന് വിശേഷിപ്പിച്ച് ചോദ്യത്തിൽ നിന്ന് തടിയൂരുകയായിരുന്നു ദയാനിധി മാരൻ.

“ആരാണത്? ഓഹ്, ആ കോമാളി.. നിങ്ങൾ ചോദിക്കുന്നത് ആ ജോക്കറിനെക്കുറിച്ചാണല്ലേ.. നിങ്ങളുടെ വിലയിരുത്തലുകൾ അതിരുകടന്നതാണ്. അയാളൊരു പരാജിതനായ രാഷ്‌ട്രീയക്കാരൻ മാത്രമാണ്, ലേയിം-ഡക്ക്..”- ഇതായിരുന്നു ഡിഎംകെ നേതാവിന്റെ വാക്കുകൾ. അവഹേളനം വിവാ​ദമായപ്പോഴും തന്റെ വാക്കുകൾ പിൻവലിക്കാൻ ദയാനിധി മാരൻ തയ്യാറായിട്ടില്ല.

ഓന്തിന്റെ സ്വഭാവമാണ് അയാൾക്ക്, വെറുമൊരു കോമാളി, അയാളെ പോലെയുള്ളവരെ നാടിന് ആവശ്യമാണ്, ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം, അണ്ണാമലൈയെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. അതൊരിക്കലും പിൻവലിക്കില്ലെന്നും ദയാനിധി മാരൻ പറഞ്ഞു.

Tags: Narendra ModiBJPdmkannamalaijoker
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies