'പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നു'; ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നു’; ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 05:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉടൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ കാത്തിരിക്കുന്നുവെന്നാണ് മസ്‌ക് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തത്. എന്നാൽ എപ്പോൾ, ഏത് സമയത്ത് ഇന്ത്യ സന്ദർശിക്കും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

മസ്‌ക് ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നും, രാജ്യത്ത് പുതിയ ഫാക്ടറി തുടങ്ങാനുള്ള പദ്ധതിയെക്കുറിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏകദേശം 2 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായ ഒരു നിർമ്മാണ പ്ലാന്റ് ആണ് വരുന്നതെന്നും, ഇതിനായി സൈറ്റുകൾ പരിശോധിക്കാൻ ടെസ്ല ഉദ്യോഗസ്ഥരുടെ സംഘം ഈ മാസത്തോടെ ഇന്ത്യയിലെത്തുമെന്നും ഇതിൽ പറയുന്നു.

കഴിഞ്ഞ വർഷം ജൂണിൽ യുഎസ് സന്ദർശനവേളയിൽ പ്രധാനമന്ത്രിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ മോദിയുടെ ഒരു ആരാധകനാണെന്നാണ് മസ്‌ക് അന്ന് സ്വയം വിശേഷിപ്പിച്ചത്. ടെസ്ല വൈകാതെ ഇന്ത്യയിലെത്തുമെന്നും, അതിന് സാധ്യമായതെല്ലാം പരമാവധി വേഗത്തിൽ ചെയ്യുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ആഗോള ഇവി നിർമാതാക്കളിൽ നിന്നുള്ള നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് മസ്‌ക് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചത്.

ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നത്. ഇവി പോളിസിക്ക് അംഗീകാരം കിട്ടുന്നത് ടെസ്ലയുടെ ഇന്ത്യൻ വിപണയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇവി നയം നടപ്പിലാക്കിയതിന് ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം ആഭ്യന്തര മൂല്യവർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പോളിസി പ്രകാരം ഒരു കമ്പനി കുറഞ്ഞത് 4150 കോടി രൂപ നിക്ഷേപിക്കണം. മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ പ്ലാന്റ് പ്രവർത്തനക്ഷമമാക്കണം. ഉത്പാദന സമയത്ത് ആഭ്യന്തര മൂല്യവർദ്ധന വർദ്ധിപ്പിക്കുന്നതിന് മൂന്നാം വർഷത്തോടെ 25 ശതമാനവും അഞ്ചാം വർഷത്തോടെ 50 ശതമാനവും പ്രാദേശികവത്കരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

Tags: Elon Muskteslapm modi
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies