പത്തനംതിട്ട: മല്ലപ്പള്ളിയിൽ വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വർഗീസ്, ഭാര്യ അന്നമ്മ വർഗീസ് എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
വയോധിക ദമ്പതികൾ മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടറുകൾ തുറന്നു വച്ച നിലയിലായിരുന്നു. ഇതിൽ നിന്നും തീ പടർന്ന് ജനൽ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.