കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് പത്ത് രൂപ വർദ്ധിച്ച് 6,620 രൂപയായി. ഇതോടെ പവന് 80 രൂപ വർദ്ധിച്ച് 52,960 രൂപയായി.
റെക്കോർഡ് നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം 29 മുതലാണ് സ്വർണ വില കുതിക്കുന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർദ്ധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. ഇന്നലെ പവന് 80 രൂപ വർദ്ധിച്ച് 52,880 രൂപയിലായിരുന്നു വ്യാപാരം.