ചരിത്രത്തിലാദ്യമായി 75,000 പോയിൻ്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് ബിഎസ്ഇ. സൂചികയായ സെൻസെക്സ്. 75,124.28 പോയിന്റ് വരെയത്തി ചൊവ്വാഴ്ച പുതിയ ഉയരം കുറിച്ചെങ്കിലും ക്ലോസിംഗിൽ 75,000 പോയിൻ്റ് നേട്ടം നിലനിർത്താൻ സൂചികയ്ക്ക് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച 354.45 പോയിന്റിന്റെ നേട്ടത്തിൽ പുതിയ ക്ലോസിംഗ് ഉയരം സ്വന്തമാക്കിയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയാകട്ടെ, 111.05 പോയിന്റുയർന്ന് 22,753.80 പോയിൻ്റിലെത്തി ക്ലോസ് ചെയ്തു. ഐടിസി, കൊടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ജെഎസ്ഡബ്ല്യൂ, സ്റ്റീൽ, ഇൻഫോസിസ്, റിലയൻസ് ഓഹരികളാണ് ബുധനാഴ്ച നേട്ടമുണ്ടാക്കിയത്.
അമേരിക്കയിൽ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്ത് വരാനിരിക്കെയാണ് ബുധനാഴ്ച പ്രതീക്ഷ പകർന്നത്. ബിഎസ്ഇയിൽ 402.19 ലക്ഷം കോടിയിൽ എത്തി. ഇതുവഴി 2.27 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നേട്ടമായി ലഭിച്ചത്.