ആലപ്പുഴ: കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗവും മുൻ ഏരിയ കമ്മിറ്റി അംഗവും രാജിവെച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എൽ. പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗം ബി. ജയചന്ദ്രനുമാണ് രാജിവെച്ചത്.
പാർട്ടിയിലെ വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് പ്രസന്നകുമാരി രാജിക്കത്തിൽ പറയുന്നു. പ്രസന്നകുമാരിയുടെ മകൻ ബിബിൻ സി ബാബുവിനെ നേരത്തെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നടപടി കാലാവധി കഴിഞ്ഞിട്ടും ബിബിനെ ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.