പാലക്കാട്: കനത്ത ചൂടിൽ കേരളം വെന്തുരുകുകയാണ്. പാലക്കാട് ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തുന്നത്. ഇന്ന് എരിമയൂരിൽ താപനില 44.3 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഉച്ചയ്ക്ക് 3.15നാണ് 44 ഡിഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തിയത്. 13 വരെ ഇതേ ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നലെ കാഞ്ഞിരപ്പുഴയിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലെ കണക്കുപ്രകാരം ചൂട് 45 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ടും സ്ഥലത്ത് 45 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ റെക്കോഡ് ചൂടാണ് ബുധനാഴ്ച മലയോരഗ്രാമത്തിൽ അനുഭവപ്പെട്ടത്.
പകൽ 11 മുതൽ വൈകുന്നേരം 3 വരെ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്ന് ആരോഗ്യ വിദഗ്ധരും ഉപദേശിക്കുന്നുണ്ട്.