ആലപ്പുഴ: ബധിരയും മൂകയുമായ പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. മാന്നാർ ആലുംമൂട് ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിപുൽ സർക്കാരിനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ സമീപവാസിയായ പെൺകുട്ടിയെ ലൈം?ഗികമായി അതിക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം. തിരികെയെത്തിയ വീട്ടുകാർ സംഭവം അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.