താനെ: ശ്രീനഗർ ശബരിഗിരി അയ്യപ്പക്ഷേത്രത്തിലെ പുനരുദ്ധാരണ യജ്ഞവും പുന:പ്രതിഷ്ഠ മഹോത്സവവും ആരംഭിച്ചു. അഷ്ടമംഗല ദേവപ്രശ്ന വിധിപ്രകാരമുളള പരിഹാരക്രിയകളാണിത്. 15 വരെ തുടരും.
കാര്യ പരിപാടികൾ
ഏപ്രിൽ 12
രാവിലെ 5.30മുതൽ ഗണപതിഹോമം, തിലഹോമം, സായൂജ്യ പൂജ, രാവിലെ 10.30ന് നൂറും പാലും
വൈകുന്നേരം 6.30ന് സർപ്പബലി.
ഏപ്രിൽ 13
രാവിലെ ഗണപതി ഹോമം, ഉപദേവതകളുടെ വാർഷിക കലശാദികളും പൂജയും
വൈകുന്നേരം 6.30ന് ഗണപതി പൂജ, ആചാര്യ വരണം, പ്രസാദാ ശുദ്ധി, അസ്ത്ര കലശം, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തു കലശം, വാസ്തു ബലി, വസ്തു പുണ്യാഹം
ഏപ്രിൽ 14
രാവിലെ 5 മണിക്ക് വിഷുക്കണി, ഗണപതി ഹോമം, 7 മണിമുതൽ ബിംബ ശുദ്ധി ക്രിയകൾ, കുംദേശ കൽക്കരി പൂജകൾ, ശയ്യാ പൂജകൾ, പ്രതിഷ്ഠ കലശ പൂജകൾ ഉച്ചയ്ക്ക് 12.30മുതൽ വിഷു സദ്യ, വൈകുന്നേരം 7 മുതൽ അധിവാസ പൂജ, നിദ്ര കലശ പൂജ
ഏപ്രിൽ 15ന്
രാവിലെ 5.30ന് ഗണപതി ഹോമം, അധിവാസം വിടർത്തി പൂജ, കളഭ പൂജ, പാണി 8 മുതൽ പുന: പ്രതിഷ്ഠാ ചടങ്ങുകൾ, തുടർന്ന് പ്രതിഷ്ഠ കലശാഭിഷേകം, അഷ്ടബന്ധ കലശാഭിഷേകം, മഹാപ്രസാദം കൂടുതൽ വിവരങ്ങൾക്ക് 9819528487,9819528489,9930934040 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.