"ഇന്ത്യക്കാരെ വേണം"; പണി കിട്ടിയതോടെ പുതിയ തന്ത്രവുമായി മാലദ്വീപ്; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിൽ റോഡ് ഷോ നടത്തും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യക്കാരെ വേണം”; പണി കിട്ടിയതോടെ പുതിയ തന്ത്രവുമായി മാലദ്വീപ്; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിൽ റോഡ് ഷോ നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിനെ തുടർന്ന് മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വൻ തോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ പുതിയ നീക്കവുമായി രാജ്യം. ഇന്ത്യയിലെമ്പാടും റോഡ് ഷോ നടത്താനാണ് മാലദ്വീപിന്റെ പുതിയ തീരുമാനം. ദ്വീപിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സംഘടനയാണ് ഇന്ത്യൻ നഗരങ്ങളിലേക്ക് റോഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മാലദ്വീപ് മന്ത്രിമാരുടെ ഇന്ത്യാവിരുദ്ധ പരാമർശത്തെ തുടർന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭാരതത്തേയും മാലദ്വീപ് മന്ത്രിമാർ അവഹേളിച്ചതിന് പിന്നാലെ ദ്വീപ് രാജ്യത്തേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ വീണ്ടുമാകർഷിക്കാൻ ഇന്ത്യയിലെ വിവിധ ന​ഗരങ്ങളിൽ റോഡ് ഷോ നടത്താൻ മാലിയിലെ ടൂറിസ്റ്റ് സംഘടന തീരുമാനിച്ചത്.

ഏപ്രിൽ 8നു മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജൻ്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് (MATATO) മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് യാത്ര, ടൂറിസം സഹകരണം എന്നിവ വർധിപ്പിക്കുന്നതിനായി ഇന്ത്യയിൽ റോഡ് ഷോ നടത്തുന്നതുൾപ്പടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. മാലദ്വീപിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷനുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും വരും മാസങ്ങളിൽ കൂടുതൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെയും മറ്റു സഞ്ചാരികളെയും ദ്വീപിലേക്ക് ആകർഷിക്കുന്നതിനായുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും ടൂറിസ്റ്റ് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാലദ്വീപിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് സംഘടന ചൂണ്ടിക്കാട്ടി. മാലദ്വീപിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഇന്ത്യയിലുടനീളമുള്ള പ്രമുഖ ട്രാവൽ അസ്സോസിയേഷനുകളുമായും വ്യവസായികളുമായും തുടർന്നും പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.

ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമായിരുന്നു. 2023ൽ മാലദ്വീപ് സന്ദർശിച്ച 17 ലക്ഷത്തിലധികം വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. എന്നാൽ നയതന്ത്ര സംഘർഷം ഉടലെടുത്തതിനെ തുടർന്നുള്ള ആഴ്ചകളിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചാം സ്ഥാനത്തേക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ചൈനീസ് അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റത് മുതലാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.

Tags: malidivesRoad ShowIndiaTOURISM
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies