6 കുട്ടികളുടെ ജീവനെടുത്ത സ്കൂൾബസ് അപകടം; ഡ്രൈവർ അടക്കം 3 പേർ അറസ്റ്റിൽ; സ്കൂളിന്റെ അം​ഗീകാരം റദ്ദാക്കും; കടുത്ത നടപടിയുമായ ഹരിയാന സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

6 കുട്ടികളുടെ ജീവനെടുത്ത സ്കൂൾബസ് അപകടം; ഡ്രൈവർ അടക്കം 3 പേർ അറസ്റ്റിൽ; സ്കൂളിന്റെ അം​ഗീകാരം റദ്ദാക്കും; കടുത്ത നടപടിയുമായ ഹരിയാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹരിയാനയിലെ മഹേന്ദ്രഗഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഡ്രൈവർ ധർമ്മേന്ദർ, സ്‌കൂൾ പ്രിൻസിപ്പൽ ദീപ്തി, സ്‌കൂൾ ഉദ്യോഗസ്ഥൻ ഹോഷിയാർ സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ 8.30 ഓടെ ഹരിയാനയിലെ കനിനയിലുള്ള ഉൻഹാനി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ബസിൽ 40 കുട്ടികൾ ഉണ്ടായിരുന്നു. അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിലിടിച്ച ശേഷം കീഴ്‌മേൽ മറിയുകയായിരുന്നു. ജിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ സത്യം, യുവരാജ്, വാൻഷ്, റിക്കി, അൻഷു, യാകുഷ് എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്‌. 20 കുട്ടികൾക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന സ്ഥലത്ത് വച്ചുതന്നെ ഡ്രൈവറെ അറസ്റ്റു ചെയ്തതായും വൈദ്യപരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.

ഡ്രൈവറെക്കുറിച്ച് പലതവണ സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ഡ്രൈവറെ മാറ്റിയിരുന്നെങ്കിൽ ഇത്തരമൊരു അപകടം ഒഴിവാകുമായിരുന്നെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. ബിസിന്റെ വേ​ഗത കുറയ്‌ക്കാൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും ഇത് കേൾക്കാൻ ഡ്രൈവർ തയ്യാറായിരുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. സ്‌കൂൾ അധികൃതർക്കെതിരെ ​ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈദ് ദിവസം അവധിയായിട്ടും വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയതിന് വിശദീകരണം നൽകാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി സീമ ത്രിഖ അറിയിച്ചു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുൾപ്പെടെ നിരവധി രാഷ്‌ട്രീയ പ്രമുഖർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Tags: haryanaBus accidentSCHOOL BUS
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies