ഷിംല: ദേശീയ തലത്തിൽ സ്വീകാര്യതയുള്ള നിരവധി നേതാക്കൾ ഉണ്ടെങ്കിലും രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പ്രധാനമന്ത്രിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് ജനങ്ങളുടെ വിശ്വാസം വർദ്ധിക്കാനുള്ള കാരണമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലമായ ഹമീര്‍പൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദിയുടെ ഗ്യാരന്റിയാണ് ജനങ്ങളുടെ വിശ്വാസം. രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഗ്യാരന്റിയും ദേശീയതലത്തിൽ വിശ്വാസം നേടി കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് അവലംബിക്കുന്നത്. ഇപ്പോൾ കോൺഗ്രസിന്റെ യഥാർത്ഥ നിറം നിങ്ങൾ കണ്ടു.
തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം, കോണ്‍ഗ്രസ് വിഭജന രാഷ്ട്രീയത്തിലേക്കാണ് പോകുന്നത്. അവരുടെ യഥാർത്ഥ നിറം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും അവർ എതിർത്തു. രാമസേതുവിന്റെ അസ്തിത്വത്തെപ്പോലും അവര്‍ ചോദ്യം ചെയ്തു.
രാജ്യത്തെ അഴിമതിയിൽ നിന്നും മുക്തരാക്കുമെന്ന പ്രതിജ്ഞയോടെയാണ് അരവിന്ദ് കെജ്രിവാൾ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ആം ആദ്മി പാർട്ടി ഇപ്പോൾ അഴിമതിയിൽ മുങ്ങിത്താഴ്ന്നിരിക്കുകയാണ്. അവർ പൊതു സമ്പത്ത് കൊള്ളയടിച്ചു.’- അനുരാഗ് ഠാക്കൂർ പറഞ്ഞു.