മലയാളസിനിമയിലെ ഇന്റർവ്യൂ കിംഗാണ് ധ്യാൻ ശ്രീനിവാസൻ.ആസ്വാദകരെയും ആരാധകരെയും കൈയ്യിലെടുക്കുന്ന വിധം രസകരമായി മാത്രമേ ധ്യാൻ എല്ലാ ഇന്റർവ്യൂവിലും സംസാരിക്കാറുള്ളൂ. അതുകൊണ്ട് തന്നെ അതെല്ലാം നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാകാറുണ്ട്. ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ ബേസിലിനെ ട്രോളിയ ധ്യാനിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിലെ തന്റെ പെർഫോമൻസ് കണ്ട് ബേസിൽ ലോഡ്ജിൽ റൂമെടുത്ത് മദ്യപിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ധ്യാൻ രസകരമായി പറഞ്ഞത്.
‘ബേസിൽ സിനിമ കണ്ടിരുന്നു, എന്റെ പെർഫോമൻസ് കണ്ട് തകർന്ന് ലോഡ്ജിൽ റൂമെടുത്ത് മദ്യപിച്ചു കൊണ്ടിരിക്കുകയാണ്. തകർച്ചയിലാണ് ബേസിൽ ഇപ്പോൾ. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ ഞാൻ തൂക്കിയെടാ.
സത്യം പറഞ്ഞാല്‍ വർഷങ്ങൾക്കു ശേഷം എന്റെയൊരു തിരിച്ചുവരവാണ് ഈ സിനിമ. ഇനിയും നല്ല സംവിധായകർ വിളിക്കട്ടെ. 12 വർഷം മുന്നെ ഇതുപോലൊരു സമയത്ത് രണ്ട് പടം ഇറങ്ങി. തട്ടത്തിൻ മറയത്ത്, ഉസ്താദ് ഹോട്ടൽ. രണ്ടും ഗംഭീര പടമായിരുന്നു. അന്നും നമ്മൾ തൂക്കി. ചരിത്രം ആവർത്തിക്കട്ടെ….’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.