ഐസ്വാൾ: വൻ ഹെറോയിൻ ശേഖരം പിടിച്ചെടുത്ത് അസം റൈഫിൾസ്. മിസോറമിലെ നഹ്ലാൻ നഗരത്തിൽ നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് ഹെറോയിൻ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ മ്യാൻമാർ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തതായും അസം റൈഫിൾസ് അറിയിച്ചു.
മിസോറമിലെ ചമ്പൈ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ സോപ്പ് കേയ്സുകളിലാക്കി കടത്താൻ ശ്രമിച്ച 1,522 ഗ്രാം ഹെറോയിൻ ശേഖരമാണ് പിടികൂടിയത്. 110 സോപ്പ് കേയ്സുകളിലാക്കി ഹെറോയിൻ കടത്തിയത്. പിടിച്ചെടുത്ത ഹെറോയിന് 10,65,40,000 വിപണി വില വരും.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മ്യാൻമാർ സ്വദേശികളെ കൂടുതൽ നിയമനടപടികൾക്കായി ചമ്പൈ പൊലീസിന് കൈമാറി.ഇവരെ കൂടുതൽ നിയമനടപടികൾക്കായി ചമ്പൈ പൊലീസിന് കൈമാറി.
ഐസ്വാളിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 50.860 ഗ്രാം ഹെറോയിൻ പിടികൂടി. അസം റൈഫിൾസും സ്പെഷ്യൽ നാർക്കോട്ടിക് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. സോപ്പ് കെയ്സുകളിലാക്കി കടത്താൻ ശ്രമിച്ച ഹെറോയിൻ ശേഖരം ആണ് കണ്ടെത്തിയത്. അജ്ഞാതനായ ഒരു വ്യക്തി സമീപത്തെ കാട്ടിലേക്ക് എന്തോ വലിച്ചെറിയുന്നത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹെറോയിൻ ശേഖരം കണ്ടെത്തുകയായിരുന്നു. അന്വേഷണ സംഘത്തെ കണ്ട് ഭയന്ന് പ്രതി ഓടി രക്ഷപ്പെട്ടതായാണ് വിവരം.