ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഇരുവരും ആശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു ഇരുവരും വിഷു ആശംസകൾ അറിയിച്ചത്.
വിഷു ആശംസകൾ. pic.twitter.com/qaNvB3MJI5
— Narendra Modi (@narendramodi) April 14, 2024
‘ വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വർഷത്തിനായി പ്രാർത്ഥിക്കുന്നു. ഈ വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവർക്കും വിഷു ആശംസകൾ.’ എന്നായിരുന്നു പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ വിഷുവിന് പകരമായി നടക്കുന്ന ആഘോഷങ്ങളായ രംഗോലി ബിഹു, മഹാ ബിഷുബാ പന സംക്രാന്തി, തമിഴ് പുത്താണ്ട്, ഷുബോ നബബർഷോ ആശംസകളും അദ്ദേഹം അറിയിച്ചു.
വിഷുവിന്റെ സന്തോഷ വേളയിൽ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവർക്കും ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു വർഷം കൊണ്ടുവരട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു വിഷുവിനായി ഞാൻ ഈശ്വരനോട്… pic.twitter.com/MNkzoBhBhm
— Amit Shah (Modi Ka Parivar) (@AmitShah) April 14, 2024
‘വിഷുവിന്റെ സന്തോഷ വേളയിൽ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവർക്കും ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു വർഷം കൊണ്ടുവരട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു വിഷുവിനായി ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.’ എന്നായിരുന്നു അമിത് ഷാ എക്സിൽ പങ്കുവച്ച കുറിപ്പ്.
രാഷ്ട്രപതി ദ്രൗപദി മുർമു, ബംഗാൾ ഗവർണർ സിവി ആനന്ദ് ബോസ് തുടങ്ങി നിരവധി പ്രമുഖർ മലയാളികൾക്ക് വിഷു ആശംസകൾ അറിയിച്ചിരുന്നു.