അരി മേടിക്കാൻ വേണ്ടിയാണ് മാളികപ്പുറം സിനിമയെ വിമർശിച്ചതെന്ന് പറഞ്ഞതിന് ശേഷം സായ് കൃഷ്ണയ്ക്കെതിരെ താൻ പ്രതികരിച്ചില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ . മാളികപ്പുറം സിനിമ വൻ വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ചിത്രത്തെ ആക്ഷേപിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലെ സായ് കൃഷ്ണ രംഗത്തെത്തിയത് . അതിനെ പറ്റി സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.
‘ സിനിമയെ സിനിമയായി കാണാതെ ഊഹാപോഹങ്ങളും മറ്റ് കാര്യങ്ങളും വന്നപ്പോൾ സഹിക്കാൻ പറ്റിയില്ല . അയാൾ കൃത്യമായി പറഞ്ഞത് അരി മേടിക്കാനാണെന്നാണ്. അന്നത്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ അത് ബഹുമാനിക്കണം . ജീവിക്കാൻ വേണ്ടിയാണ്. മോണിറ്റെെസേഷൻ വഴി റെവന്യൂ വരും.ഒരാൾ പച്ചയ്ക്ക് പറഞ്ഞു. ഞാൻ ഊഹാപോഹങ്ങൾ പങ്കുവെക്കുന്നത് നിങ്ങളെ ഏത് രീതിയിൽ ബാധിച്ചാലും വിഷയമല്ല, കാരണം അരി മേടിക്കാനാണെന്ന് പറഞ്ഞു. ഞാനും ജീവിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്.
പുള്ളിയുടെ വീട്ടിൽ അച്ഛനും അമ്മയുമുണ്ടാകും.ഭാര്യയുണ്ടെന്നും ഞാൻ മനസിലാക്കുന്നു. കുട്ടികളും സുഹൃത്തുക്കളും ആരായാലും അവർ ഈ അരിയാണ് കഴിക്കുക. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് അരി വാങ്ങിയിട്ടുണ്ടെങ്കിൽ, നല്ല കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്ത് പറയുമെന്നും – ഉണ്ണി മുകുന്ദൻ ചോദിക്കുന്നു.