ഭരണി നക്ഷത്രത്തിന്റെ 2024 ലെ  (കൊല്ലവർഷം 1199)  വിശദമായ വിഷുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഭരണി നക്ഷത്രത്തിന്റെ 2024 ലെ  (കൊല്ലവർഷം 1199)  വിശദമായ വിഷുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

വിദ്യാർത്ഥികൾക്ക് സന്തോഷകരമായ വിഷുഫലമാണിത്. മത്സര പരീക്ഷകളിൽ അനായാസ വിജയം നേടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികളുടെ ബുദ്ധിക്ക് തെളിച്ചം അനുഭവപ്പെടുകയും പഠനത്തിൽ മികവ് പ്രകടിപ്പിക്കുകയും ചെയുന്ന ഒരു സമയമാണിത്. ആരോഗ്യകാര്യങ്ങളിൽ പുരോഗതി കാണും. കുറച്ച് വർഷങ്ങളായി വിവാദങ്ങളും വ്യവഹാരങ്ങളിലും കുടുങ്ങിയവർക്ക് ഈ വിഷു സംക്രമം ആശ്വാസകരമായ വാർത്തകൾ കൊണ്ടുവരും. കർമ്മ മേഖലയിൽ വന്നു ചേരുന്ന പുതിയ അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തി ദീർഘകാല വിജയം നേടാൻ ശ്രമിക്കുക. വ്യാഴമാറ്റം കൂടി വരുമ്പോൾ ഭരണി നക്ഷത്രക്കാർക്ക് സാമ്പത്തിക ഉന്നതി ഉറപ്പാണ്. സാമ്പത്തികമായി വളരെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ വിഷു സംക്രമം സഹായിക്കും. ആരോഗ്യപരമായി കണ്ണുകൾക്ക് രോഗം വരാനും മുറിവ് ചതവുകൾക്കും സാധ്യതയുണ്ട്. സ്വപ്നതുല്യമായ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. എന്നാൽ യുക്തിപൂർവ്വം മാത്രം മുന്നോട്ട് പോകുക. ശുക്രൻ ഉച്ചത്തിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഭദ്രകാളി അമ്മയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. എന്നാൽ നേർ ബുദ്ധിക്ക് പകരം കൗശല ബുദ്ധി പ്രയോഗിക്കുന്നത് ആത്മഹത്യാപരമായ ഫലങ്ങൾക്ക് കാരണമാകും. മറ്റുള്ളവരോട് ഇടപഴകുമ്പോൾ വാക്കുകൾ വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക. അല്ലാത്തപക്ഷം അവ ബൂമറാങ്ങ് പോലെ തിരികെ വന്നു ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

ഭരണി നക്ഷത്രജാതരായകുട്ടികളിൽ 10 വയസ്സ് വരെയുള്ള ശുക്രദശാ കാലം കുടുംബത്തിന് ഭാഗ്യം കൊണ്ടുവരുന്ന ഒരു കാലമായിരിക്കും. ഈ കാലയളവിൽ സകല സൗഭാഗ്യത്തോടും കൂടി ജീവിക്കാൻ സാധിക്കും. കുടുംബത്തിൽ അവിവാഹിതരായ ആളുകൾ ഉണ്ടെങ്കിൽ ഈ കുഞ്ഞുങ്ങളുടെ ജനനത്തോടൊപ്പം അവരുടെ വിവാഹം നന്നായി നടക്കാനുള്ള സാധ്യതയുണ്ട്. ഈ കുട്ടികൾ കല, കായികം എന്നിവയിൽ താൽപ്പര്യംകാണിക്കും. എല്ലാ കാര്യത്തിലും നല്ല ഒരു കാലഘട്ടമായിരിക്കും ഇത്. എന്നിരുന്നാലും, ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചില കുട്ടികൾക്ക് ബാലാരിഷ്ടത ഉണ്ടാകാം. അവർക്ക് മഞ്ഞപ്പിത്തം, മുഖരോഗം, ശരീര ക്ഷീണം, തുടരെ പനി, ജലദോഷം എന്നിവ പിടിപെടാൻ സാധ്യതയുണ്ട്. ചുരുക്കം ചില കുട്ടികളുടെ പിതാവിനോ തുല്യരായ മറ്റൊരാൾക്കോ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. 2024 – 2025 കാലയളവിൽ ഭരണി നക്ഷത്രത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് കോടിശ്വര യോഗം ലഭിക്കാൻ സാധ്യതയുണ്ട്. (നിശ്ചയിച്ചു ഓപ്പറേഷൻ ചെയ്ത് ജനിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഈ പ്രവചനം ഫലിക്കണം എന്നില്ല.)

ഭരണി നക്ഷത്രജാതരായവരുടെ ഉദ്ദേശം 10 മുതൽ 16 വയസ്സുവരെയുള്ള ആദിത്യ ദശാകാലം പിതാവിന് ദോഷഫലങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുഞ്ഞിന്റെ ജാതകം വിശദമായി പരിശോധിച്ച് ദോഷം ഉണ്ടെന്ന് കാണുന്നു എങ്കിൽ പരിഹാര കർമ്മം ചെയ്യണം. പിതാവിന്റെ ജാതകം കൂടി പരിഗണിച്ചു വേണം പരിഹാരങ്ങൾ നിർണയിക്കാൻ. അല്ലാത്തപക്ഷം പിതാവിന് ആയുർദോഷം വരെ സംഭവിക്കാം. ജാതകനോ, പിതാവോ യന്ത്ര രക്ഷ പോലുള്ളവ ധരിച്ചാൽ ഈ ദോഷത്തിൽ നിന്ന് രക്ഷനേടാൻ സാധിക്കും. ഈ കുട്ടികൾ പഠനത്തിൽ ചെറിയ ശ്രമം കൊണ്ട് തന്നെ വലിയ വിജയങ്ങൾ നേടും. വിദ്യാഭ്യാസ സ്ഥാപനത്തിൽ അറിയപ്പെടുന്ന സ്മാർട്ട് കുട്ടി എന്ന ഖ്യാതി നേടും. അതിനാൽ തന്നെ ദൃഷ്ടി ദോഷം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് പരിഹരിക്കേണ്ടതാണ്. മിടുക്കരായ ഭരണി നക്ഷത്ര കുഞ്ഞുങ്ങൾക്ക് കൃത്യമായ ദേഹരക്ഷ നൽകേണ്ടതാണ്. അനാവശ്യ പിടിവാശി കാണിക്കാനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനും സാധ്യതയുണ്ട്. ശിരോരോഗം, നേത്രരോഗം എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക.

16 മുതൽ 26 വയസ്സുവരെയുള്ള ചന്ദ്രദശാകാലം ഭരണി നക്ഷത്രക്കാർക്ക് ജീവിതത്തിൽ നിരവധി സുപ്രധാന സംഭവങ്ങൾക്ക് വഴിയൊരുക്കും. ഈ സാഹചര്യങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിവുള്ളവർക്ക് അവരുടെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. പഠനത്തിനായോ ഉദ്യോഗത്തിനായോ വീട്ടിൽ നിന്ന് മാറി ദൂരദേശത്തേക്ക് യാത്ര ചെയ്യാൻ സാധ്യതയുണ്ട്. മികച്ച വിദ്യാഭ്യാസം നേടി ഉന്നത തൊഴിൽ നേടാൻ യോഗം ഉണ്ട്. എന്നിരുന്നാലും, കഴിയുമെങ്കിൽ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. ചിലർക്ക് ഈ കാലയളവിൽ പ്രേമവിവാഹം നടക്കാൻ സാധ്യതയുണ്ട്. വിവാഹ യോഗം, വാഹന ഭാഗ്യം, സന്താന ഭാഗ്യം എന്നിവ കാണുന്നു. ഗൃഹം വാങ്ങാനോ പുതുക്കി പണിയാനോ പറ്റിയ സമയമാണ്. ഭരണി നക്ഷത്രക്കാരായ മക്കൾ ഉള്ള മാതാപിതാക്കൾക്ക് അവരിൽ നിന്ന് വിചാരിക്കാത്ത ഗുണഫലങ്ങൾ ലഭിച്ചേക്കാം. കുടുംബ ബന്ധങ്ങൾ പുഷ്ടിപ്പെടുന്ന ഒരു കാലമായിരിക്കും ഇത്. ചന്ദ്രൻ നീച രാശിയിൽ ആണെങ്കിൽ ഈ ഫലങ്ങൾക്ക് വിപരീത ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ദോഷപരിഹാരം ചെയ്യേണ്ടത് പ്രധാനമാണ്.

ഭരണി നക്ഷത്രജാതരായവരുടെ 26 മുതൽ 33 വയസ്സു വരെയുള്ള ചൊവ്വാദശാകാലത്ത് സൈനിക മേഖലയിൽ തൊഴിൽ നേടാൻ ശ്രമിക്കുന്നവർക്ക് വിജയം ഉണ്ടാകും. ഈ കാലഘട്ടത്തിൽ, സൈനിക സേവനവുമായി ബന്ധപ്പെട്ട കരിയർ ലക്ഷ്യങ്ങൾ പിന്തുടരുന്നവർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ഈ ദശാകാലത്ത്, രാജ്യത്തിന്റെ ഉന്നത ബഹുമതികളിലൊന്ന് ലഭിക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തിന് സംഭാവന നൽകിയതിനോ, രാജ്യത്തിന് വേണ്ടി നടത്തിയ സേവനങ്ങൾക്കോ ഈ ബഹുമതി ലഭിച്ചേക്കാം. ഉയരത്തിൽ നിന്നുള്ള വീഴ്ചയോ അപകടങ്ങളോ ഉണ്ടാകാതെ സൂക്ഷിക്കുക. അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് സാധ്യതയുണ്ട്, അതിനാൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ദുഷിച്ച കൂട്ടുകെട്ടുകൾ, അമിത ലൈംഗീക താല്പര്യം ഒക്കെയും എത്ര ജാഗ്രത പാലിച്ചാലും ഒടുവിൽ മാനഹാനിയിൽ കലാശിക്കാൻ ആണ് യോഗം. ഈ കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്, കാരണം അവ ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ കാലഘട്ടത്തിൽ, വാഹന അപകടങ്ങൾ, ശത്രുക്കളിൽ നിന്നുള്ള ഭീഷണി, അഗ്നിബാധ എന്നിവയുൾപ്പെടെയുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. ഈ ഭീഷണികളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വാഹനം ഉപയോഗിക്കുന്നവർ, യാത്ര തുടങ്ങുന്നതിനു മുൻപ് വാഹനത്തിന്റെ പ്രവർത്തനവും മറ്റും ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കും. ദമ്പതികളിൽ ദാമ്പത്യ പ്രശ്നങ്ങൾ വഷളാകാനും വിവാഹമോചനത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ചെറിയ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പോലും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ദാമ്പത്യ ബന്ധം ശക്തിപ്പെടുത്താനും സംഘർഷങ്ങൾ ഒഴിവാക്കാനും ബോധപൂര്വ്വം ശ്രമിക്കണം. ഒരുപക്ഷെ ദമ്പതികൾ ഈ കാലയളവിൽ രണ്ടിടത്തു മാറി താമസിക്കുന്നത് പോലും ഉചിതമായിരിക്കും.

ഭരണി നക്ഷത്രജാതരായവരുടെ ഉദ്ദേശം 33 മുതൽ 51 വയസു വരെയുള്ള രാഹുർ ദശയിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ, വിയോഗം പോലും സംഭവിക്കാം. ഈ സാഹചര്യങ്ങളെ സംയമനത്തോടെയും ക്ഷമയോടെയും നേരിടേണ്ടത് പ്രധാനമാണ്. നിയമപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം, ഫലം പ്രതികൂലമാകാനുള്ള സാധ്യതയുണ്ട്. തോൽക്കാൻ സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും സമാധാനപരമായ പരിഹാരം തേടുകയും ചെയ്യുന്നതാണ് നല്ലത്. ഈ ദശാകാലത്ത്, മക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായേക്കാം. അവരുടെ പ്രശ്നങ്ങളെ ധൈര്യത്തോടെയും ക്ഷമയോടെയും നേരിടേണ്ടത് പ്രധാനമാണ്. അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുക. രക്ത സംബന്ധമായ അസുഖങ്ങൾ, വീക്കം, പരിക്കുകൾ, തീപിടുത്തം, വിഷബാധ, കരൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം ഈ കാലയളവിൽ. ഈ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയേണ്ടതാകുന്നു. വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വൈരുദ്ധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. പെരുമാറ്റത്തിൽ സ്ഥിരത പുലർത്താനും വാഗ്ദാനങ്ങൾ പാലിക്കാനും ശ്രദ്ധിക്കുക. മടിയും അലസതയും അനുഭവപ്പെടാൻ യോഗം ഉണ്ട്. ഈ വികാരങ്ങൾക്ക് അടിമപ്പെടുന്നത് ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും. ഊർജ്ജസ്വലതയോടെയും സ്ഥിരോത്സാഹത്തോടും കൂടി കാര്യങ്ങൾ കൈകാര്യം ചെയുക.

ഭരണി നക്ഷത്രജാതരായവരുടെ 51 മുതൽ 67 വയസ്സു വരെയുള്ള വ്യാഴ ദശാകാലത്ത് ആധ്യാത്മിക ലോകത്തേക്ക് ആകർഷിക്കപ്പെട്ടേക്കാം. വാർദ്ധക്യത്തിന്റെ ആരംഭത്തിൽ തന്നെ ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യം കാണിക്കാൻ സാധ്യതയുണ്ട്. ആത്മീയ ഗ്രന്ഥങ്ങൾ വായിക്കുക, ധ്യാനം പരിശീലിക്കുക, ആത്മീയ ഗുരുക്കളെ സമീപിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടാം. ഉദ്യോഗ കയറ്റത്തോട് കൂടി തൊഴിലിൽ നിന്നും വിരമിക്കുവാൻ സാധിക്കും. കരിയറിൽ ഉയർച്ച കൈവരിക്കാൻ സാധ്യതയുണ്ട്. ഉയർന്ന പദവി ലഭിക്കുകയോ, ജോലിയിൽ കൂടുതൽ അംഗീകാരം നേടുകയോ ചെയ്യാം. ഈ നേട്ടങ്ങളോടൊപ്പം, വിരമിക്കാനും വിശ്രമ ജീവിതം ആസ്വദിക്കാനും സാധ്യതയുണ്ട്. ജീവിതത്തിൽ നിന്ന് അകന്നുപോയ ബന്ധുക്കളുമായി വീണ്ടും ഒഒന്നിച്ചേക്കാം. പഴയ പിണക്കങ്ങൾ മറന്ന്, അവരുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കാൻ കഴിയും. വിദേശയാത്ര നടത്താനും ഒരുപക്ഷേ വിദേശത്ത് താമസിക്കാനും യോഗം കാണുന്നു. ഈ അനുഭവങ്ങൾ ജീവിതത്തിൽ പുതിയ വഴികൾ തുറക്കുകയും ഭരണി നക്ഷത്രക്കാരുടെ കാഴ്ചപ്പാടിനെ വിശാലമാക്കുകയും ചെയ്യും. എന്നാൽ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്. കുടുംബജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞിരിക്കും. ജീവിത പങ്കാളിയുമായും മക്കളുമായും നല്ല ബന്ധം ഉണ്ടായിരിക്കും. ഒരു പുതിയ വാഹനം വാങ്ങാനും സാധ്യതയുണ്ട്.

ഈ കാലയളവിലെ രണ്ട് പ്രധാന രാശി മാറ്റങ്ങൾ ഭരണി നക്ഷത്രക്കാരെ വ്യത്യസ്ത രീതിയിൽ ബാധിക്കും. 2024 മെയ് മാസത്തിൽ വ്യാഴം ഭാവം മാറുന്നത് ഗുണകരമായ ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ 2025 ൽ ശനി രാശി മാറുന്നത് ഏഴര ശനിയുടെ ആരംഭം കുറിക്കും. ഈ ഏഴര ശനി ഭരണി നക്ഷത്രക്കാരെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പറയാൻ, ശനി ഏത് ഭാവത്തിലാണ് നിൽക്കുന്നതെന്ന് നോക്കേണ്ടതുണ്ട്. ശനിയുടെ ഭാവം അനുസരിച്ച്, ഭരണി നക്ഷത്രക്കാർക്ക് തൊഴിൽ, സാമ്പത്തികം, ആരോഗ്യം, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഈ ഏഴര ശനിയുടെ ദോഷഫലങ്ങളെ ലഘൂകരിക്കാൻ, ശനിക്ക് അനുയോജ്യമായ പരിഹാരങ്ങൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.

ഭരണി നക്ഷത്രക്കാർക്ക് പൊതുവെ ചന്ദ്രൻ, ശനി, രാഹു എന്നിവയുടെ ദശാപഹാരങ്ങൾ അത്ര അനുകൂലമല്ല എന്ന് പറയപ്പെടുന്നു. ലക്ഷ്മി പ്രീതിക്കായി വെള്ളിയാഴ്ച വൃതം നോക്കുക, മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക. പൂരം, പൂരാടം, ജന്മനക്ഷത്രദിവസങ്ങളിൽ ക്ഷേത്രദർശനവും വ്രതവും ആചരിക്കുക. നക്ഷത്രദിവസം ലക്ഷ്മീപൂജ നടത്തുക. ചൊവ്വ യുഗ്മ രാശിയിൽ നിൽക്കുന്ന ഭരണി നക്ഷത്രക്കാർ ചൊവ്വാഴ്ച ഉപവസിച്ചു ഭദ്രകാളി അമ്മയെ തൊഴുക. ലക്ഷ്മി നാരായണ ഹോമം നടത്തുന്നത് ഉത്തമം. തൊഴിൽ അനുസരിച്ച് യന്ത്ര തകിട് ധരിക്കുക. “ശ്രീ സൂക്തം” കേൾക്കുക. മഹാദേവനെ പ്രീതിപ്പെടുത്തുന്ന പൂജകൾ നടത്തുക. തറവാട്ടിൽ യക്ഷിയമ്മ ഉള്ളവർ യക്ഷിയമ്മക്ക് കഴിയുന്ന പോലെ വഴിപാടുകൾ നടത്തുക. അർഹതയുള്ളവർക്ക് അന്നദാനം ചെയ്യുക. പ്രത്യേകിച്ചും കുഞ്ഞുങ്ങളക്ക്. ഒരു ദിവസം ഒരു പിടി അരി, നാണയം, അല്ലെങ്കിൽ വെള്ളിനാണയം എന്നിവ അന്നദാന സങ്കല്പത്തിൽ മാറ്റി വച്ച്, 18 മാസം തുടർച്ചയായി പക്കാ പിറന്നാൾ ദിവസം അത് ഏറ്റവും അർഹരായവർക്ക് ഭക്ഷണ രൂപത്തിൽ ദാനം ചെയ്യുക.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും എവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Tags: SUBVISHU PREDICTION 2024Vishu Phalam 2024
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies