മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുൻ ന്യുസിലൻഡ് താരവും കമന്റേറ്ററുമായ സൈമൺ ഡൂൾ. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് ഒളിച്ചുവയ്ക്കുകയാണെന്നും അതാണ് പന്തെറിയാത്തതെന്നും അദ്ദേഹം തുറന്നടിച്ചു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കാണ്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പരിക്ക് പാണ്ഡ്യ സമ്മതിക്കാതെ മറച്ചുവയ്ക്കുകയാണ്’- സൈമണ്‍ ഡൂള്‍ പറഞ്ഞു.
ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ 3 ഓവർ എറിഞ്ഞ താരം 30 റൺസാണ് വിട്ടുനൽകിയത്. അവസാന നാലു മത്സരങ്ങളിൽ അഞ്ചോവർ മാത്രമാണ് താരത്തിന് എറിയാനായത്. ഇതിനിടെ താരത്തെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്തുന്നതിലടക്കം ചോദ്യം ഉയർന്നിട്ടുണ്ട്.
മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, എന്നിവരടക്കം ലോകകപ്പ് ടീമിൽ ഇടം നോക്കി നിൽക്കെ ബാറ്റർ മാത്രമായി ഹാർദിക്കിനെ പരിഗണിക്കുമോ എന്ന ചോദ്യവുമുണ്ട്. താരം ഇതുവരെയും ബാറ്ററായി മികച്ച പ്രകടനമൊന്നും നടത്തിയിട്ടില്ല. ഇതുവരെ അഞ്ചു മത്സരങ്ങളിൽ നിന്ന് 129 റൺസാണ് സമ്പാദ്യം. ഓൾ റൗണ്ടറായി ടീമിൽ ഹാർദിക്കിനെ ഉൾപ്പെടുത്തിയാൽ മാത്രമെ ടി20 ടീം സന്തുലിതമാകൂ. ടീം പ്രഖ്യാപനം ഉടനെയുണ്ടാകും.2024 Squad