തൃശൂർ പൂരത്തിന് വിഐപികൾക്ക് പ്രത്യേക പരി​ഗണനയില്ല; വിഐപി ​​ഗാലറി പാടില്ലെന്ന് ഹൈക്കോടതി; നിർമാണം നിർത്തിവച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരത്തിന് വിഐപികൾക്ക് പ്രത്യേക പരി​ഗണനയില്ല; വിഐപി ​​ഗാലറി പാടില്ലെന്ന് ഹൈക്കോടതി; നിർമാണം നിർത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 10:08 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിന് വിഐപി ഗാലറി പാടില്ലെന്ന് ഹൈക്കോടതി. കുടമാറ്റത്തിന്റെ കാഴ്ച തടസപ്പെടുത്തുന്ന വിഐപി ​ഗാലറിയോ പവലിയനോ ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. തൃശൂർ സ്വദേശി നൽകിയ ​ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. വിഐപി ​ഗാലറി കാരണം ജനങ്ങൾക്ക് കുടമാറ്റം കാണാൻ സാധിക്കുന്നില്ലെന്ന് കാണിച്ചാണ് ഹർജി സമർപ്പിച്ചത്.

ഹൈക്കോടതി ഉത്തരവ് വന്നതോടെ ​വിഐപി ​ഗാലറിയുടെ നിർമാണം നിർത്തിവച്ചുവെന്ന് അധികൃതർ അറിയിച്ചു. വിഐപി ഗാലറികൾ കാരണം ജനങ്ങൾക്ക് കുടമാറ്റം കാണുന്നതിന് തടസമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പവലിയൻ നിർമിക്കുന്നത് ജില്ലാ ഭരണകൂടമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർക്ക് നിർദേശം നൽകിയത്.

വിദേശ വിനോദ സഞ്ചാരികളുടെ പേരിലാണ് വിഐപി പവലിയനുകൾ നിർമിക്കുന്നത്. എന്നാൽ ഇത്തവണ അത് വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ കഴിഞ്ഞ മാസം ചേർന്ന അവലോകന യോ​ഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ വകവെക്കാതെ വിഐപി പവലിയനിലേക്കുളള പാസിനായുള്ള അപേക്ഷ ഇന്നലെ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് പവലിയൻ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിറക്കിയത്.

Tags: ThrissurPOORAMvip gallary
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies