ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ... സര്‍വ്വവും അയ്യപ്പനില്‍ സമര്‍പ്പിച്ച ജീവിതം; മലയാളികള്‍ നെഞ്ചേറ്റിയ ഭക്തിഗാനങ്ങൾ സമ്മാനിച്ച സഹോദരങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ… സര്‍വ്വവും അയ്യപ്പനില്‍ സമര്‍പ്പിച്ച ജീവിതം; മലയാളികള്‍ നെഞ്ചേറ്റിയ ഭക്തിഗാനങ്ങൾ സമ്മാനിച്ച സഹോദരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 10:06 am IST
Facebook
Twitter
WhatsAppTelegram

ഭക്തിയുടെ പാതയില്‍ സഞ്ചരിച്ച് കൊണ്ട് തന്നെ മലയാളികള്‍ക്കായി ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ ഒരുക്കിയവരാണ് ജയവിജയന്മാര്‍. ഭക്തിയുടെ പാരമ്യത്തില്‍ നില്‍ക്കുന്നതാണ് ഇവര്‍ ഒരുക്കിയ പാട്ടുകളില്‍ ഭൂരിപക്ഷവും. കുഞ്ഞിലേ മുതല്‍ ഭക്തിഗാനങ്ങള്‍ പാടുമായിരുന്ന ജയവിജയന്മാര്‍ ആദ്യമായി സംഗീതം കൊടുക്കുന്നതും ഒരു ഭക്തിഗാനത്തിനാണ്. ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ എന്ന് തുടങ്ങുന്ന ഗാനം ഇന്നും നമുക്കെല്ലാം ഏറെ പ്രിയങ്കരമാണ്. ആദ്യഗാനം ജനപ്രിയമായതോടെ തുടര്‍ച്ചയായി ഭക്തിഗാനങ്ങള്‍ ചെയ്തു.

ഗുരുവായൂര്‍ കണ്ണന്റെ നടയില്‍ എപ്പോഴും മുഴങ്ങി കേള്‍ക്കാറുള്ള കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദനാ എന്ന ജ്ഞാനപ്പാനയിലെ വരികള്‍ക്ക് സംഗീതം കൊടുത്തത് ജയവിജയന്മാരാണ്. അയ്യപ്പനാണ് ഇഷ്ടദൈവമെന്ന് പല അഭിമുഖങ്ങളിലും ജയന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ശബരിമല ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബമായ ‘ശബരിമല അയ്യപ്പനിലെ’ ഹിറ്റായ ഗാനങ്ങളെല്ലാം ഈ സഹോദരന്മാരുടെ കഴിവില്‍ ഉരുത്തിരിഞ്ഞവയാണ്. സന്നിധാനത്ത് നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന ശ്രീകോവില്‍ നട തുറന്നു എന്ന ഗാനം ഇവര്‍ ഈണമിട്ട് പാടിയതാണ്. ജയവിജയന്മാര്‍ സംഗീതം നല്‍കി പി.ലീല പാടിയ ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ എന്നതാണ് ഇതിലെ മറ്റൊരു ഹിറ്റ് ഗാനം.

സംഗീത യാത്രകളിലെല്ലാം ഒരുമിച്ചായിരുന്നു ജയവിജയന്മാര്‍ എന്നും സഞ്ചരിച്ചിട്ടുള്ളത്. പതിവായി പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമല സന്നിധാനത്തേക്ക് എത്തിച്ചേരുന്ന വേളയില്‍ ജയനും വിജയനും അയ്യപ്പന്മാര്‍ക്കായി ഭക്തിഗാനവിരുന്ന് ഒരുക്കും. ഇരുവരും ചേര്‍ന്ന് ആലപിക്കുന്ന അയ്യപ്പഭക്തിഗാനങ്ങള്‍ ലക്ഷങ്ങളാണ് മനസിലേക്ക് ഏറ്റുവാങ്ങിയിരുന്നത്. 42 വര്‍ഷമാണ് ഇരുവരും ഒരുമിച്ച് ശബരിമലയില്‍ പാടിയിട്ടുള്ളത്.

എന്നാല്‍ 1988ല്‍ മകരവിളക്ക് ഉത്സവത്തിന് ഇരുവരുടേയും ഭക്തിഗാനസുധ ഉണ്ടായിരുന്നില്ല. അതേവര്‍ഷം ജനുവരിയിലായിരുന്നു വിജയന്റെ വിയോഗം. തൃശ്ശിനാപ്പള്ളിയില്‍ കച്ചേരിക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലമായിരുന്നു വിജയന്റെ വേര്‍പാട്. കര്‍മങ്ങള്‍ കഴിഞ്ഞ് അസ്ഥി നിമഞ്ജനം ചെയ്തത് പമ്പയിലായിരുന്നു. മകരസംക്രമ ദിവസമായിരുന്നു അന്ന്. വിജയന്‍ അയ്യപ്പനില്‍ ലയിച്ചുവെന്ന് വിശ്വസിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നാണ് ജയന്‍ പറയാറുള്ളത്.

സംഗീതത്തെ പോലും മറന്ന് നിന്നിരുന്ന ആ നാളുകളില്‍ നിന്ന് ജയനെ പുറത്തേക്കെത്തിച്ചത് യേശുദാസ് ആണ്. എസ്.രമേശന്‍ നായര്‍ രചിച്ച് യേശുദാസ് പാടിയ പാട്ടുകള്‍ ഉള്‍പ്പെടുത്തിയ മയില്‍പ്പീലി എന്ന കാസറ്റ് വലിയ ഹിറ്റുകളിലൊന്നായി മാറി. ചന്ദനചര്‍ച്ചിത നീല കളേബര, രാധ തന്‍ പ്രേമത്തോടാണോ, അണിവാകച്ചാര്‍ത്തില്‍ ഞാന്‍, ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍, യമുനയില്‍ ഖരഹരപ്രിയ എന്നീ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി സൂക്ഷിക്കുന്നു.

സംഗീതലോകത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2019ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. തനിക്ക് ലഭിച്ച ഈ ഭാഗ്യം അയ്യപ്പന്റെ അനുഗ്രഹമാണെന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്. തന്റെ ജീവിതം തന്നെ അയ്യപ്പനില്‍ സമര്‍പ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം ഒരു ചുവടും മുന്നോട്ട് വച്ചിരുന്നത്. ഹരിവരാസനം ശതാബ്ദി ആഘോഷ സമിതിയുടെ രക്ഷാധികാരി കൂടിയായിരുന്നു കെ ജി ജയന്‍. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അയ്യപ്പസേവാസമാജത്തിന്റെ സംസ്ഥാനത്തെ ആദ്യ അദ്ധ്യക്ഷനും ഇദ്ദേഹമാണ്.

 

Tags: MUSICmanoj k jayanFEATURED2K G JAYAN
Share
Tweet
SendShare

More News from this section

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies