ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ആർട്ട്സ് ഫെസ്റ്റിവെൽ ഉദ്ഘാടനത്തിന് അയ്യപ്പ ശ്ലോകം ആലപിച്ച് മലയാളി വിദ്യാർത്ഥി. അമേരിക്കയിൽ ജനിച്ച് വളർന്ന നവനീത് ഉണ്ണികൃഷ്ണനാണ് അയ്യപ്പ ശ്ലോകം പാടി സദസ്സിന്റെ കൈയ്യടി നേടിയത്. ദേവരാജൻ മാസ്റ്ററാണ് ശ്ലോകം രചിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിയായ നവനീത് കണ്ണൂർ സ്വദേശികളായ ഉണ്ണികൃഷ്ണന്റെയും ഡോ. പ്രിയയുടെ മകനാണ്. 14 വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. പണ്ഡിറ്റ് രമേശ് നാരായണന്റെയും ട്രിവാൻഡ്രം കൃഷ്ണകുമാറിന്റെ ശിഷ്യനായ നവനീത് സംഗീത കച്ചേരികൾ അവതരിപ്പിക്കാറുണ്ട്. പഴയ മലയാള ഗാനങ്ങൾ കൂടുതലായി പാടുന്ന നവനീതിന് ദേവരാജൻ മാസ്റ്ററുടെയും ബാബുരാജിന്റെയും പാട്ടുകളെല്ലാം ഹൃദ്യസ്ഥമാണ്.
അമേരിക്കൻ മലയാളി ഗായകന്റെ മലയാളം പാട്ടുകൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. കേവലം ഗാനങ്ങൾ ആലപിക്കുക മാത്രമല്ല, മറിച്ച് ഗാനങ്ങളുടെ രാഗ, താള, ശ്രുതി ലയങ്ങളുടെ സൂക്ഷ്മ ഭേദങ്ങള്‍ വിശകലനം ചെയ്യുകയും ശ്രോതാക്കൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുകയാണ് നവനീതിന്റെ രീതി. ആരാധകരുടെ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ വർഷം നവനീത് എറണാകുളത്ത് ഷോ സംഘടിപ്പിച്ചിരുന്നു.