ന്യൂഡൽഹി; സിവിൽ സർവീസ് പരീക്ഷയിലെ വിജയികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിലെ വാഗ്ദാനങ്ങളെന്നാണ് വിജയികളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാഷ്ട്രത്തെ രൂപകൽപ്പന ചെയ്യുന്നതിൽ ഇവരുടെ പ്രവർത്തനങ്ങൾ നിർണായകമായിരിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു
” 2023ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ പരിശ്രമവും കഠിനധ്വാനവും ഇന്ന് ഫലം കണ്ടിരിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ നിങ്ങളോരോരുത്തരുമാണ് നമ്മുടെ രാഷ്ട്രത്തെ മുൻനിരയിലെത്തിക്കേണ്ടത്. നിങ്ങളുടെ പരിശ്രമങ്ങളിലൂടെ രാജ്യം മുന്നേറട്ടെ. വിജയികൾക്കെല്ലാം ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
Prime Minister Narendra Modi tweets, “I congratulate all those who have successfully cleared the Civil Services Examination, 2023. Their hard work, perseverance and dedication have paid off, marking the start of a promising career in public service. Their efforts will shape the… pic.twitter.com/smJrBAf5lV
— ANI (@ANI) April 16, 2024
ആദിത്യ ശ്രീവാസ്തവയാണ് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് നേടിയ സിദ്ധാർത്ഥ് റാം കുമാറും മലയാളികൾക്ക് അഭിമാനമായിരിക്കുകയാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ്. മൂന്ന് തവണ സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച സിദ്ധാർത്ഥ് കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 121-ാം റാങ്ക് സ്വന്തമാക്കിയിരുന്നു. ഐപിഎസാണ് കഴിഞ്ഞ പരീക്ഷയിൽ ലഭിച്ചത്. ഇത്തവണ നാലാം റാങ്ക് ലഭിച്ചതോടെ ഐഎഎസോ, ഐഎഫ്എസോ, ഐപിഎസോ വവേണമെങ്കിൽ സിദ്ധാർത്ഥിന് പരിശീലിക്കാം. റാങ്കിൽ പിന്നിലായതോടെ ഐപിഎസ് മാത്രമായിരുന്നു ഓപ്ഷൻ. അതുകൊണ്ടു തന്നെ വീണ്ടും പരീക്ഷയെഴുതാൻ സിദ്ധാർത്ഥ് തീരുമാനിക്കുകയായിരുന്നു.