മോദി 3.0; ഒരുങ്ങുന്നത് ലോകോത്തര നിലവാരത്തിലുളള സൗകര്യങ്ങൾ; 12 ലക്ഷം കോടിയുടെ നിക്ഷേപം; 100 ദിന കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി 3.0; ഒരുങ്ങുന്നത് ലോകോത്തര നിലവാരത്തിലുളള സൗകര്യങ്ങൾ; 12 ലക്ഷം കോടിയുടെ നിക്ഷേപം; 100 ദിന കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ നടപ്പിലാക്കുന്നതിനായി 100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകോത്തര സൗകര്യങ്ങൾ ഉൾപ്പെടുത്തി റെയിൽവേയിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം. റെയിൽവേയുടെ മുഖച്ഛായ പൊളിച്ചെഴുതുന്ന പദ്ധതികൾക്കാണ് മോദി 3.0 യിൽ രാജ്യം സാക്ഷ്യം വഹിക്കുക.

24 മണിക്കൂറിനുള്ളിലുള്ള ടിക്കറ്റ് റീഫണ്ട് സ്‌കീം, റെയിൽവേ സൗകര്യങ്ങൾ അറിയിക്കുന്ന സമ്പൂർണ ആപ്പ്, സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ എന്നിവ ഉൾപ്പെടെ യാത്രക്കാരെ ആകർഷിക്കുന്ന വിവിധ നടപടികളിലാണ് റെയിൽവേ ഇക്കുറി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള 100 ദിവസത്തെ അജണ്ട അവതരിപ്പിച്ചത്.

പുതിയ ടിക്കറ്റ് റീഫണ്ട് പദ്ധതി പ്രകാരം 24 മണിക്കൂറിനുള്ളിൽ റീഫണ്ടുകൾ ഉറപ്പാക്കും. നിലവിൽ മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെ റീഫണ്ട് ലഭിക്കാൻ കാലതാമസം വരുന്നുണ്ട്. മറ്റൊന്ന് റെയിൽവേ പുറത്തിറക്കാനിരിക്കുന്ന സൂപ്പർ ആപ്പ് ആണ്. ടിക്കറ്റ് ബുക്കിംഗ്, ടിക്കറ്റ് റദ്ദാക്കൽ, ട്രെയിനുകളുടെ തത്സമയ ട്രാക്കിംഗ്, ഭക്ഷണത്തിന്റെ ബുക്കിംഗ് തുടങ്ങീ റെയിൽവേയുമായി ബന്ധപ്പെട്ടുള്ള എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ഉണ്ടാകും.

100 ദിന കർമ്മപദ്ധതി പ്രകാരം എല്ലാ ട്രെയിൻ യാത്രികർക്കും ‘പിഎം റെയിൽ യാത്രി ബീമാ യോജന’ എന്ന ഇൻഷുറൻസ് പദ്ധതി ലഭിക്കാനുള്ള അർഹത ഉണ്ടാകും. 100 കിലോമീറ്ററിൽ താഴെയുള്ള റൂട്ടുകളിൽ വന്ദേമെട്രോ, 100 മുതൽ 550 കിലോമീറ്റർ റൂട്ടുകളിൽ വന്ദേചെയർകാർ, 550 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള റൂട്ടുകളിൽ വന്ദേസ്ലീപ്പർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിക്കും. നിലവിൽ ഇന്ത്യയിൽ 50ഓളം റൂട്ടുകളിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്.

2029 ഏപ്രിലോടെ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കും. ഇതിന് പുറമെ മൂന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതികളുടെ സാധ്യതാ പഠനം നടത്തും. സ്വകാര്യ പങ്കാളിത്തം ഉപയോഗിച്ച് 1300 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കും. വിമാനത്താവളങ്ങളിൽ ഉള്ളതിന് സമാനമായി ഷോപ്പിംഗ് മാളുകൾ, വെയിറ്റിംഗ് ലോഞ്ചുകൾ എന്നിവ നവീകരിക്കുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ ഉൾപ്പെടുത്തും.

Tags: indian railwayModi 3.0
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies