ന്യൂഡൽഹി: ഡൽഹിയിലെ ഹരിനഗർ മേഖലയിലുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.അപകടം സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഗ്രീൻ പാർക്ക് ഏരിയയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് തീ ഉയർന്നത്. കെട്ടിടത്തിനുള്ളിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇവിടെ താമസിച്ചിരുന്ന വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
കെട്ടിടത്തിൽ നിന്നും പുക ഉയർന്നതോടെയാണ് പുറത്തേക്ക് ചാടിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.