ഡെറാഡൂൺ: രാമനവമി ദിനത്തോടനുബന്ധിച്ച് കന്യാപൂജ നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കുടുംബവും. തന്റെ വസതിയിലായിരുന്നു കന്യാപൂജ ചടങ്ങ് നടന്നത്. അദ്ദേഹവും ഭാര്യയും ചേർന്ന് പെൺകുട്ടികളുടെ പാദങ്ങൾ കഴുകി പൂജ നടത്തുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
‘എല്ലാ ദുരിതങ്ങളും നീക്കി സിദ്ധി പ്രദാനം ചെയ്യുന്ന ഭഗവതി സിദ്ധിദാത്രി എല്ലാവരെയും അനുഗ്രഹിച്ച് ജീവത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹം കറിച്ചു. ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ പ്രതിനിധീകരിച്ചാണ് കന്യാപൂജ നടത്തുന്നത്. പൂജയ്ക്ക് ശേഷം അദ്ദേഹം കുട്ടികൾക്ക് ഉപഹാരവും പ്രസാദവും നൽകി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കന്യാപൂജയിൽ പങ്കെടുത്തു. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലാണ് അദ്ദേഹം കന്യാപൂജ നടത്തിയത്. പൂജാ വിശേഷങ്ങൾ ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലടക്കം പങ്കുവച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കന്യാപൂജ നടത്തുന്നതിന്റെയും കുട്ടികൾക്ക് പ്രസാദം നൽകുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.