ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ 2.4 ലക്ഷം കോടിയുടെ വർദ്ധനവ് : ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ 2.4 ലക്ഷം കോടിയുടെ വർദ്ധനവ് : ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : 2023-24ൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 3.5 ലക്ഷം കോടിയായി കുറഞ്ഞു . വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന ചരക്കുകൾ തുടർച്ചയായി കുറയുകയും അതേ സമയം ഇന്ത്യയുടെ കയറ്റുമതി വർദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട് . ഇലക്‌ട്രോണിക്‌സ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ് . ഈ മേഖലകളിൽ ഇന്ത്യ ഇപ്പോൾ ചൈനയ്‌ക്ക് വൻ വെല്ലുവിളിയാണ്. ആപ്പിൾ പോലുള്ള വമ്പൻ കമ്പനികൾ ഇപ്പോൾ ഇന്ത്യയിൽ നിന്ന് വൻതോതിൽ കയറ്റുമതി ചെയ്യുന്നു.

അടുത്തിടെ 2023-24 സാമ്പത്തിക വർഷത്തിലെ ഇറക്കുമതി-കയറ്റുമതി കണക്കുകൾ പുറത്തുവന്നിരുന്നു . ഇതിൽ ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നതായി വ്യക്തമാക്കുന്നുണ്ട് . കൂടുതൽ സാധനങ്ങൾ വിദേശത്തേക്ക് അയക്കുമ്പോൾ ഇന്ത്യ കുറച്ച് സാധനങ്ങൾ മാത്രമാണ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് . ഇതോടൊപ്പം, ഇന്ത്യയുടെ ഐടി മേഖലയും കൂടുതൽ ശക്തമാവുകയും, വിദേശത്തേക്കുള്ള ഇന്ത്യയുടെ സേവന മേഖലയുടെ കയറ്റുമതി വർദ്ധിക്കുകയും ചെയ്യുന്നു. ആഭ്യന്തര ആവശ്യങ്ങൾ കണക്കിലെടുത്ത്, ഇന്ത്യയും പല വസ്തുക്കളുടെയും കയറ്റുമതി നിരോധിക്കുകയും മറ്റ് രാജ്യങ്ങളിലേയ്‌ക്ക് ആവശ്യമുള്ളപ്പോൾ മാത്രം കയറ്റുമതി അനുവദിക്കുകയും ചെയ്തു.

2023-24 ൽ വെല്ലുവിളികളെയെല്ലാം ചെറുത്തുതോൽപ്പിച്ച് വ്യാപാരക്കമ്മി കുറയ്‌ക്കുന്നതിലും ഇന്ത്യ വിജയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വ്യാപാര കമ്മി 78.12 ബില്യൺ ഡോളറാണ് (ഏകദേശം 6.40 ലക്ഷം കോടി രൂപ). നേരത്തെ 2022-23ൽ ഈ കമ്മി 121.6 ബില്യൺ ഡോളറായിരുന്നു (ഏകദേശം 10 ലക്ഷം കോടി രൂപ). അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43.48 ബില്യൺ ഡോളറിന്റെ (ഏകദേശം 3.5 ലക്ഷം കോടി രൂപ) കുറവുണ്ടായി.

2022-23 നെ അപേക്ഷിച്ച് 2023-24 കാലയളവിൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്ന ചരക്കുകളിൽ 38 ബില്യൺ ഡോളറിന്റെ (ഏകദേശം 3.1 ലക്ഷം കോടി രൂപ) ഇടിവുണ്ടായി. സേവനങ്ങളുടെ ഇറക്കുമതി കുറയ്‌ക്കുക എന്നതിനർത്ഥം ഇന്ത്യയും സാങ്കേതികമായി സ്വയം പര്യാപ്തത കൈവരിക്കുന്നു എന്നാണ്.

മോദി സർക്കാരിന്റെ കീഴിൽ ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ ഇന്ത്യ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. . കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചൈനയെ ആശ്രയിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് വിൽക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 29.12 ബില്യൺ ഡോളറിന്റെ (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഇലക്ട്രോണിക്സ് കയറ്റുമതി ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022-23ൽ ഇത് 23.55 ബില്യൺ ഡോളറായിരുന്നു (1.9 ലക്ഷം കോടി രൂപ). ഒരു വർഷത്തിനിടെ 23 ശതമാനത്തിലധികം വർധനവുണ്ടായി. ആപ്പിൾ കമ്പനി മാത്രം 2023-24 കാലയളവിൽ ഇന്ത്യയിൽ 14 ബില്യൺ ഡോളറിലധികം വരുമാനം നേടി.

2023-24 കാലയളവിൽ 16 ബില്യൺ ഡോളറിലധികം (1.3 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു . ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി ഇക്കാലയളവിൽ 1,650 കോടി ഡോളറായി ഉയർന്നു. മുൻവർഷം കയറ്റുമതി 1,200 കോടി ഡോളറായിരുന്നു. ചൈനയ്‌ക്ക് ബദലായി പുതിയ നിർമ്മാണ സംവിധാനങ്ങൾ തയ്യാറാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വലിയ വിജയമായെന്നാണ് കയറ്റുമതിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇലക്‌ട്രോണിക്‌സിന് പുറമെ മരുന്ന് കയറ്റുമതിയിലും ഇന്ത്യ മികച്ച വിജയം നേടിയിട്ടുണ്ട്. 2023-24 വർഷത്തിൽ 27.85 ബില്യൺ ഡോളറിലധികം (2.2 ലക്ഷം കോടി രൂപ) മൂല്യമുള്ള മരുന്നുകൾ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.

Tags: appleelctroniocs
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies