മമതയെ വിറപ്പിച്ച ഗോത്ര വീര്യം; കൂച്ച് ബിഹാറിനെ കാവി പുതപ്പിക്കാൻ നിസിത് പ്രമാണിക്ക് വീണ്ടുമെത്തുന്നു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയെ വിറപ്പിച്ച ഗോത്ര വീര്യം; കൂച്ച് ബിഹാറിനെ കാവി പുതപ്പിക്കാൻ നിസിത് പ്രമാണിക്ക് വീണ്ടുമെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള ഒരു ഗോത്രവർഗ ജനതയാണ് രാജ്ബൻഷികൾ. ഇക്കൂട്ടരുടെ ഒരു ചെറിയ വിഭാഗം നേപ്പാളിലും ഭൂട്ടാനിലും ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലെ പ്രദേശങ്ങൾ ഭരിച്ചിരുന്ന കൂച്ച് രാജവംശത്തിലെ രാജാക്കന്മാരുടെ പിൻഗാമികളാണ് രാജ്ബൻഷികൾ.

കൃഷിയാണ് ഇവരുടെ ഉപജീവനമാർഗം. കൂച്ച് ബിഹാർ കൊട്ടാരവും മദൻ മോഹൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇത് പൈതൃക നഗരമായും അറിയപ്പെടുന്നു. ഒരുകാലത്ത് ഇടത് കോട്ടയായിരുന്ന കൂച്ച് ബിഹാറിൽ ഒരു രാജ്ബൻഷി വിഭാഗക്കാരൻ താമര വിരിയിച്ച പോരാട്ടകഥ തന്നെ കൂച്ച് ബിഹാറിന് പറയാനുണ്ട്

രാജ്ബൻഷികളുടെ കൂച്ച് ബിഹാർ

കൂച്ച് ബിഹാർ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളുണ്ട് – കൂച്ച് ബിഹാർ നോർത്ത് ആൻഡ് സൗത്ത്, മാതഭംഗ, സിതാൽകുച്ചി, ദിൻഹത, സീതായ്, നടബാരി, മെഖ്‌ലിഗഞ്ച് എന്നിവ. കൂച്ച് ബിഹാർ ഒരു സംവരണ മണ്ഡലമാണ്.

കൂച്ച് ബിഹാറിന്റെ പാർലമെന്റ് സീറ്റ് ദീർഘകാലം ഫോർവേഡ് ബ്ലോക്കിന്റെ കയ്യിലായിരുന്നു. എന്നാൽ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസാണ് കൂച്ച് ബിഹാറിനെ സ്വന്തമാക്കിയത്. തൃണമൂലിന്റെ രേണുക സിൻഹയാണ് ഈ സീറ്റിൽ വിജയിച്ചത്. 2016 ൽ രേണുക സിൻഹയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ തന്നെ പ്രതിമ റേ അധികാരത്തിൽ എത്തി. എന്നാൽ കൂച്ച് ബിഹാർ മണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതിയത് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു.

2019 ൽ കൂച്ച് ബിഹാറിൽ ബിജെപി ആദ്യ സീറ്റ് നേടി. ബിജെപി നേതാവ് നിസിത് പ്രമാണിക്കായിരുന്നു കൂച്ച് ബിഹാറിൽ വിജയിച്ചത്. തൃണമൂൽ കോൺഗ്രസിലെ പരേഷ് അധികാരിയെ 54,000ൽ അധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2019ലെ തിരഞ്ഞെടുപ്പിൽ കൂച്ച് ബിഹാർ ലോക്‌സഭാ സീറ്റിൽ 81.94% ആയിരുന്നു പോളിംഗ്.

വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം

രാജ്യം വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുമ്പോൾ കൂച്ച് ബിഹാറിനെ പ്രതിനിധീകരിക്കാൻ എൻഡിഎയുടെ ശക്തനായ സ്ഥാനാർത്ഥിയായി എത്തുന്നത് നിസിത് പ്രമാണിക് തന്നെയാണ് . രാജ്ബൻഷി ജനത തനിക്കൊപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് നിസിതിന്റെ ഏറ്റവും വലിയ കൈമുതൽ. മമതാ ബാനർജിയുടെ കണ്ണിലെ കരടായി മാറിയ നിസിത് പ്രമാണിക്കിനെ തുരത്തി കൂച്ച് ബിഹാറിനെ പിടിച്ചെടുക്കാൻ എല്ലാ അടവും പയറ്റി ത്രിണമൂൽ കോൺഗ്രസും ഉണ്ട്.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂച്ച് ബിഹാർ ലോക്‌സഭാ സീറ്റിലേക്കുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഗദീഷ് ചന്ദ്ര ബർമ ബസൂനിയയാണ്. പ്രമുഖ നേതാവായ ജഗദീഷ്, നിലവിൽ സീതായ് നിയമസഭയിലെ എംഎൽഎയുമാണ്. ഭരണകൂടത്തിന്റെ മുഴുവൻ സംവിധാനങ്ങളും തൃണമൂൽ സ്ഥാനാര്ത്ഥിയുടെ സഹായത്തിനുണ്ട്.

നിസിത് പ്രമാണിക്

1986 ജനുവരി 17ന് പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ ദിൻഹാട്ടയിലാണ് നിസിത് പ്രമാണിക് ജനിച്ചത്. ബിധു ഭൂഷൺ പ്രമാണിക്കും ഛന്ദ പ്രമാണിക്കുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം നേടിയ വ്യക്തിയാണ് പ്രമാണിക്.

പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പ്രൈമറി സ്‌കൂളിൽ താൽക്കാലിക അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. 2019 മാർച്ചിൽ അദ്ദേഹം ബിജെപിയിൽ ചേരുന്നു. തുടർന്നു വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വൻ വിജയം നേടിയ നിസിത് പ്രമാണിക് കേന്ദ്ര യുവജനകാര്യ സഹമന്ത്രി കൂടിയായിരുന്നു.

യുവതലമുറയ്‌ക്കും പുതിയ വോട്ടർമാർക്കും പ്രചോദനമാവുന്ന പ്രവർത്തനങ്ങളാണ് കൂച്ച് ബിഹാറിൽ നിസിത് പ്രമാണിക് കാഴ്ച വച്ചത്. കൂച്ച് ബിഹാറിൽ നിന്നും രണ്ടാം തവണയും തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ നിസിത് പ്രമാണിക്കിന് പ്രതീക്ഷകൾ ഏറെയാണ്.

വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയെന്ന നിലയിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായാണ് പ്രമാണിക് രംഗത്തെത്തിയത്. സന്ദേശ്ഖാലി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തൃണമൂലിനെ വിമർശിച്ചത്.

ബംഗാളിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ സന്ദേശ് ഖാലിയിൽ നടന്ന ഹിന്ദു വേട്ട തന്നെയാണ് കൂച്ച് ബിഹാറിലെയും ചർച്ചാ വിഷയം. അതുകൊണ്ടു തന്നെ നിസിത് പ്രമാണിക്കിന്റെ പ്രചാരണ വാഹനങ്ങൾ പലവട്ടം തൃണമൂലുകാർ ആക്രമിച്ചു കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂച്ച് ബിഹാർ സന്ദർശിച്ചിരുന്നു. കൂച്ച് ബിഹാറിനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്ബൻഷി പാരമ്പര്യവും സംസ്‌കാരവും ചരിത്രവും സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഒന്നാം ഘട്ടത്തിൽ ഏപ്രിൽ 19 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

എഴുതിയത്

ഹരിത നന്ദിനി

Tags: 2024 NATIONAL ELECTIONNISINTH PRAMANIKCOOCH BAHAR
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies