ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.21 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഇരുവരിൽ നിന്നും ഏകദേശം 1.89 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.
ജിദ്ദയിൽ നിന്ന് എത്തിയ രണ്ട് പേരെയാണ് വ്യത്യസ്ത കേസുകളിൽ പിടികൂടിയത്. ക്യാപ്സൂൾ രൂപത്തിലാക്കിയ സ്വർണമാണ് പിടികൂടിയത്. 917.3 ഗ്രാം സ്വർണമാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 59.81 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
മറ്റൊരു കേസിൽ വിദേശത്ത് നിന്ന് സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയെന്ന് കസ്റ്റംസ് അറിയിച്ചു. ഏകദേശം 981.34 ഗ്രാം സ്വർണമാണ് കാപ്സ്യൂൾ രൂപത്തിൽ കണ്ടെടുത്തത്.