പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ കാട്ടുപന്നി പാഞ്ഞുകയറി. അത്യാഹിത വിഭാഗത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഈ സമയം രോഗികൾ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ജീവനക്കാർ മാത്രമാണ് ഈ സമയം അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒപി ടിക്കറ്റ് നൽകുന്ന ഇടം വഴി പുറത്തേക്ക് പോവുകയായിരുന്നു.