അമ്മയാകാൻ തയ്യാറെടുക്കുകയാണോ? ഉള്ളിൽ പുതുജീവൻ തുടിക്കുന്നുണ്ടോ? എങ്കിൽ ഇതറിയാതെ പോകരുത്..!
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമ്മയാകാൻ തയ്യാറെടുക്കുകയാണോ? ഉള്ളിൽ പുതുജീവൻ തുടിക്കുന്നുണ്ടോ? എങ്കിൽ ഇതറിയാതെ പോകരുത്..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

ഒരു സ്ത്രീ പൂർണയാകുന്നത് അവൾ അമ്മ ആകുന്നതോടെയാണ്. ആരോ​ഗ്യപൂർണമായ കുഞ്ഞിനെയാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. ​അതിനായി ​ഗർ‌ഭകാലത്ത് ആരോ​ഗ്യപരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ അമ്മയാകാനുള്ള തയ്യാറെടുപ്പിന് മുൻപ് തന്നെ പരിപാലനം തുടങ്ങണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

അവശ്യ പോഷകങ്ങൾ ​ഗർഭകാലത്ത് ഉറപ്പാക്കേണ്ടതാണ്. ആരോ​ഗ്യദായകവും സമീകൃതവുമായ ആഹാരം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്‌ക്ക് സ​ഹായിക്കുന്നു. എന്നാൽ എല്ലാ തരം വിറ്റാമിനുകളും പോഷകങ്ങളും ആഹാരത്തിലൂടെ തന്നെ ലഭിക്കണമെന്നില്ല. അതിനാൽ കുഞ്ഞിന്റെ ആരോ​ഗ്യത്തിനും വളർച്ചയ്‌ക്കും സ​ഹായിക്കുന്ന സപ്ലിമെന്റുകളായ വിറ്റാമിനുകൾ കഴിക്കുന്നത് നല്ലതാണ്.

​ഗർഭധാരണത്തിന് മുൻപ് തന്നെ ഇത്തരം സപ്ലിമെന്റുകൾ കഴിക്കുന്നത് ​ഗർഭകാലത്തെ സങ്കീർണതകൾ കുറയ്‌ക്കുന്നു. അമ്മയാകാൻ തയ്യാറെടുക്കും മുൻപ് കഴിച്ചിരികേണ്ട ചില വിറ്റാമിൻ സപ്ലിമെന്റുകൾ അറിഞ്ഞിരിക്കാം..

1) ഫോളിക് ആസിഡ്

കുഞ്ഞിന്റെ വളർച്ചയ്‌ക്കും കോശങ്ങളുടെ വികാസത്തിനും ആവശ്യമായ വിറ്റാമിൻ ആണ് വിറ്റാമിൻ ബി. ഇവ ധാരാളമായി ഫോളിക് ആസിഡിൽ അടങ്ങിയിട്ടുണ്ട്. മസ്തിഷ്ക വൈകല്യങ്ങളെ തടയാനും ഈ സപ്ലിമെന്റ് സഹായിക്കുന്നു. ​ഗർഭധാരണത്തിന് മുൻപും ​ഗർഭകാലത്തും ഫോളിക് ആസിഡ് ​ഗുളിക കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

2) കാൽസ്യം

എല്ല്, പല്ല്, പേശി, നാഡി തുടങ്ങിയവയുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണ് കാൽസ്യം. അമ്മയുടെ എല്ലുകളുടെ ശക്തി വർ‌ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

3) ഇരുമ്പ്

​ഗർഭകാലത്ത് ശരീരത്തിന് ഉയർന്ന അളവിൽ ഇരുമ്പ് ആവശ്യമാണ്. അല്ലാത്തപക്ഷം വിളർച്ച ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഭക്ഷണത്തിലൂടെയും അല്ലാതെയും ഇരുമ്പ് ഉൾപ്പെടുത്തുന്നത് തികയാതെയുള്ള പ്രസവം, തൂക്ക കുറവ്, ശിശുമരണ നിരക്ക് എന്നിവ കുറയ്‌ക്കാൻ സഹായിക്കും. മതിയായ ഇരുമ്പിന്റെ അളവ് ഗർഭപിണ്ഡത്തിന് രക്തത്തിന്റെയും ഓക്‌സിജന്റെയും വിതരണം ഉറപ്പാക്കാൻ സഹായിക്കുന്നു.

4) വിറ്റാമിൻ ഡി

ഗർഭകാലത്ത് വിറ്റാമിൻ ഡി സപ്ലിമെൻ്റുകൾ ദിവസവും കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. എല്ലുകൾ, തലച്ചോറ്, ഹൃദയാരോഗ്യം, പ്രതിരോധശേഷി, ശ്വസന ആരോഗ്യം എന്നിവയ്‌ക്കും ഇത് അത്യന്താപേക്ഷിതമാണ്.

5) പ്രോട്ടീൻ

ഗർഭാവസ്ഥയിൽ രക്തത്തിന്റെ അളവ് വർദ്ധിക്കുന്നു. കലകൾ വിഘടിക്കുകയും ഉള്ളിൽ പുതുജീവൻ തുടിക്കുകയും ചെയ്യുന്നു. അതിനാൽ ഒഴിച്ചു കൂടാനാവത്ത ഒന്നാണ് പ്രോട്ടീൻ.

ഇവയ്‌ക്ക് പുറമേ അമ്മയുടെ നിലവിലുള്ള ആരോഗ്യനില അനുസരിച്ച് വിറ്റാമിൻ സി, ഒമേഗ -3 ഫാറ്റി ആസിഡുകൾ, കോളിൻ, അയോഡിൻ എന്നിവയും ആവശ്യമായി വന്നേക്കാം. ഡോക്ടറുടെ നിർ‌ദ്ദേശ പ്രകാരം മാത്രമാകണം സപ്ലിമെന്റുകൾ കഴിക്കാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

Tags: SUBPrenatal Vitamins
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies