സ്കൂൾ ബസിലെ സഹപാഠിയെ കൊല്ലുമെന്ന് ഭീഷണി,10 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്കൂൾ ബസിലെ സഹപാഠിയെ കൊല്ലുമെന്ന് ഭീഷണി,10 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ടെക്സസ്: രണ്ടുവർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് പത്ത് വയസ്സുകാരന്റെ കുറ്റസമ്മതമൊഴി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സ്കൂൾ ബസിൽ തന്റെ സഹപാഠിക്ക് നേരെ വധഭീഷണി മുഴക്കിയ കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ അധികൃതർ കുട്ടിയെ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

സ്‌കൂൾ ബസിൽ വച്ചാണ് സഹപാഠിയെ കൊന്നു കളയുമെന്ന് കുട്ടി ഭീഷണി മുഴക്കിയത്. താൻ മറ്റൊരാളേയും ഇതിന് മുൻപ് കൊന്നിട്ടുണ്ടെന്ന് കുട്ടി അവകാശപ്പെട്ടിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 2022 ൽ കൊല്ലപ്പെട്ട ബ്രണ്ടൻ ക്വിൻ റാസ്ബെറി എന്ന 32 കാരന്റെ കൊലപാതകത്തിലെ പ്രതിയാണ് കുട്ടിയെന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. 8 വയസ്സുള്ളപ്പോഴാണ് കുട്ടി കൊലപാതകം നടത്തിയത്.

കുട്ടി പതിവായി മുത്തച്ഛന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനു സമീപമുള്ള ആർ വി പാർക്കിലാണ് കൊല്ലപ്പെട്ട റാസ്ബെറി താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപ് സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലെത്തിയ കുട്ടി ട്രക്കിലെ ഗ്ലോവ് ബോക്സിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ 9 എംഎം പിസ്റ്റൾ കൈക്കലാക്കി. ഇതുമായി ആർവി പാർക്കിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന റാസ്‌ബെറിയുടെ തലയിൽ വെടിയുതിർക്കുകയായിരുന്നു. ശേഷം പിസ്റ്റൾ തിരികെ മുത്തച്ഛന്റെ ട്രക്കിൽ കൊണ്ട് വയ്‌ക്കുകയും ചെയ്തു. കുട്ടി കൊല്ലപ്പെട്ട റാസ്‌ബെറിയെ മുൻപ് കണ്ടിട്ടില്ല, ഇയാളോട് മുൻവൈരാഗ്യവുമില്ലെന്ന് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ടെക്സസിലെ നിയമവ്യവസ്ഥ അനുസരിച്ച് ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നതിന് ഏറ്റവും കുറഞ്ഞ പ്രായപരിധി 10 വയസ്സാണ്. കുറ്റകൃത്യം നടക്കുമ്പോൾ 8 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നതിനാൽ നിലവിൽ കുട്ടിയെ ജുവനൈൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാനസിക നിലയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Tags: Murdertexas10-year-old boy
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies