തന്റെ ചുറ്റുപാടുമുള്ള ജീവിതങ്ങളിൽ നിന്നാണ് ഓരോ കഥകളും എഴുതുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ യാത്രയുടെ അവസാനം വരെയും ആ കഥാപാത്രങ്ങളൊക്കെയും തന്റെ കൂടെ കാണുമെന്നും അഭിലാഷ് പിള്ള കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് തന്റെ തിരക്കഥകളെകുറിച്ച് അഭിലാഷ് പിള്ള തുറന്നു പറഞ്ഞത്.
ഞാൻ എഴുതുന്ന ഓരോ കഥകളും കഥാപാത്രങ്ങളും എനിക്ക് കിട്ടുന്നത് ഞാൻ കാണുന്ന എന്റെ ചുറ്റുമുള്ള ജീവിതങ്ങളിൽ നിന്നും തന്നെയാണ്. ആ കഥകളിൽ നിങ്ങളിൽ പലരും കഥാപാത്രങ്ങളാകാറുണ്ട്. ഈ യാത്രയുടെ അവസാനം വരെ ആ കഥാപാത്രങ്ങൾ എന്റെ ഒപ്പം തന്നെ കാണുമെന്നാണ് അഭിലാഷ്പിള്ള കുറിച്ചത്.
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറത്തിലെ കല്ലു ഉൾപ്പെടെയുള്ള പല കഥാപാത്രങ്ങളും തന്റെ ചുറ്റുമുള്ളവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എഴുതിയതെന്ന് അഭിലാഷ് പിള്ള മുമ്പ് പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം ആനന്ദ് ശ്രീബാലയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. വിനയന്റെ മകൻ വിഷ്ണു വിനയനാണ് ആനന്ദ് ശ്രീബാല സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.